Latest News

2015ഓടെ ഗുജറാത്തിനെ ഹിന്ദു സംസ്ഥാനമാക്കി മാറ്റും: പ്രവീണ്‍ തൊഗാഡിയ

National, Praveen Togadia, BJP, Gujrat,
അഹമ്മദാബാദ്: 2015 ഓടെ ഗുജറാത്തിനെ ഹിന്ദു സംസ്ഥാനമാക്കുമെന്ന് വിശ്വഹിന്ദു പരിഷത് നേതാവ് പ്രവീണ്‍ തൊഗാഡിയ. രണ്ടു വര്‍ഷത്തിനിടെ സംസ്ഥാനത്തെ 18000 ഗ്രാമങ്ങളിലും വിശ്വഹിന്ദു പരിഷത്തിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും തൊഗാഡിയ പറഞ്ഞു. 

ഗുജറാത്തിലെ ഗ്രാമങ്ങളിലും ഗോത്രവര്‍ഗങ്ങളിലും നഗരങ്ങളിലുമുള്ള ഹിന്ദുക്കള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ വിശ്വഹിന്ദു പരിഷത്ത് നടത്തുന്ന പ്രത്യേക പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു തൊഗാഡിയ. 

പെരുമാറ്റത്തില്‍ മാത്രമല്ല ഹിന്ദുത്വം പാലിക്കേണ്ടതെന്നും ശീലത്തിലും അറിവിലും ഹിന്ദുത്വം പാലിക്കണമെന്നും എന്നാല്‍ മാത്രമേ രാമക്ഷേത്രം പോലുള്ള സ്വപ്നങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുകയുള്ളൂവെന്നും തൊഗാഡിയ പറഞ്ഞു. മുഖ്യമന്ത്രി നരേന്ദ്രമോഡി ചടങ്ങില്‍ പങ്കെടുത്തില്ല.

Keywords: National, Praveen Togadia, BJP, Gujrat, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.