ബായാര്‍പദവ് സ്വദേശിയായ വധുവിന്റെ സ്വര്‍ണമാണ് മോഷണം പോയത്. മുഹിമ്മാത്ത് ഹാളില്‍ വ്യാഴാഴ്ച നാലു വിവാഹമാണ് നടക്കുന്നത്. ആയിരക്കിനാളുകളാണ് വിവാഹത്തിനെത്തിയിരിക്കുന്നത്. ബായാര്‍പദവ് സ്വദേശിയായ വധുവിനെ അണിയിച്ചൊരുക്കുന്നതിനിടയില്‍ വരന്റെ ബന്ധുവെന്ന വ്യാജേന ഒരു യുവതി അരഞ്ഞാണവും മാലയും നോക്കാന്‍ വേണ്ടി വാങ്ങുകയും പിന്നീട് സ്വര്‍ണവുമായി കടന്നുകളയുകയുമായിരുന്നുവെന്ന് പറയപ്പെടുന്നു.
യുവതിയുടെ ബന്ധുവായ ബായാര്‍പദവിലെ യൂസഫിന്റെ പരാതിയില്‍ കുമ്പള എസ്.ഐ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും വിവാഹച്ചടങ്ങുകള്‍ നടക്കുന്നതിനാല്‍ കാര്യമായ അന്വേഷണം നടത്താന്‍ കഴിഞ്ഞിട്ടില്ല. വിവാഹങ്ങള്‍ കഴിഞ്ഞശേഷം വിശദമായ അന്വേഷണവും പരിശോധനയും നടത്തുമെന്ന് പോലീസ് പറഞ്ഞു. വിവാഹത്തിന്റെ വീഡിയോ ദൃശ്യങ്ങളുണ്ടെങ്കില്‍ അതും പരിശോധിക്കുമെന്നും പോലീസ് വ്യക്തമാക്കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News


No comments:
Post a Comment