Latest News

കാണാതായ നടി അഞ്ജലി ഹൈദരാബാദിലെ രഹസ്യകേന്ദ്രത്തില്‍

Entertainment, Anjali, Missing,
ഹൈദരാബാദ്: ദുരൂഹ സാഹചര്യത്തില്‍ കാണാതായ നടി അഞ്ജലി ഹൈദരാബാദിലെ രഹസ്യകേന്ദ്രത്തില്‍ സുരക്ഷിതയായി കഴിയുന്നുണ്ടെന്ന് വിവരം ലഭിച്ചു. അഞ്ജലി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ എവിടെയാണ് ഒളിവില്‍ കഴിയുന്നതെന്ന് അഞ്ജലി വ്യക്തമാക്കിയില്ല. തിങ്കളാഴ്ച ചെന്നൈയിലെ വീടുവിട്ടിറങ്ങിയ അഞ്ജലിയെ ഹൈദരാബാദിലെ ഹോട്ടലില്‍ വച്ചാണ് കാണാതായത്. തുടര്‍ന്ന് സഹോദരന്‍ രവിശങ്കര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അഞ്ജലിയ്ക്ക് വേണ്ടി തിരച്ചില്‍ നടക്കവേയാണ് താന്‍ സുരക്ഷിതയാണെന്ന് അഞ്ജലി അറിയിച്ചത്.

മാതൃസഹോദരി ഭാരതിദേവിയുടെ പീഡനം സഹിക്കവയ്യാതെയാണ് നാടു വിട്ടതെന്ന് അഞ്ജലി പറഞ്ഞു.തന്റെ പണമാണ് അവര്‍ക്കാവശ്യം. താന്‍ എ.ടി.എം പോലെയാണ്. തന്റെ അച്ഛനും അമ്മയും ആന്ധ്രയിലുണ്ടെന്നും അവരും ആന്റിയുടെ ഭീഷണിയിലാണെന്നും അഞ്ജലി പറയുന്നു. ഇനി ഒരിക്കലും ചെന്നൈയിലേക്കില്ല. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദികള്‍ ആന്റിയും സംവിധായകനുമായ കലന്‍ജിയവും ആയിരിക്കും. ആന്റിയ്ക്കും കലന്‍ജിയത്തിനുമെതിരെ അഞ്ജലി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അഞ്ജലി പറഞ്ഞു.

Keywords: Entertainment, Anjali, Missing, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.