Latest News

കെ എം സി സി സെമിനാര്‍ ശ്രദ്ധേയമായി


ദുബൈ : ദുബൈ കെ എം സി സി ചെങ്കള പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച `പ്രവാസികളുടെ തിരിച്ചുപോക്ക് ആശങ്കകളും പരിഹാരങ്ങളും` എന്ന വിഷയത്തിലുള്ള സെമിനാര്‍ വ്യത്യസ്തവും ശ്രദ്ധേയവുമായി. വളരെ കാലിക പ്രസക്തിയുള്ള നിതാഖത്ത് എന്ന നിയമവുമായി ബന്ധപ്പെട്ട് നീണ്ട ചര്‍ച്ചകള്‍ നടന്നു. സൗദിക്ക് പുറമെ മറ്റ് ഗള്‍ഫ് നാടുകളിലെ സ്വദേശി വത്ക്കരണവും ചര്‍ച്ചയായപ്പോള്‍, കേരള പൊതുസമൂഹത്തില്‍ നിതാഖത്തിന്റെ പേരില്‍ നടന്ന പ്രചരണങ്ങള്‍ ആശങ്കയിലാക്കിയെന്നും നിയമത്തിന്റെ യഥാര്‍ത്ഥ പ്രതിഫലനങ്ങള്‍ അറിയാതെ ലക്ഷക്കണക്കിന് ഗള്‍ഫ് മലയാളികള്‍ നാട്ടിലെത്തുമെന്ന വാര്‍ത്ത ശരിയല്ലെന്നും യഥാര്‍ത്ഥ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ പ്രവാസി സംഘടന പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നും അവതാരകര്‍ ആവശ്യപ്പെട്ടു.

അതാതു രാജ്യങ്ങളിലെ ആഭ്യന്തര നിയമങ്ങളില്‍ കൈ കടത്താന്‍ നമുക്കാവില്ലെന്നും സൗദി നിയമം അനുശാസിക്കുന്ന ഇരുപത് ശതമാനം സംവരണം അവരുടെ സമ്പദ്ഘടനയെ ബാധിക്കുന്ന പ്രശ്‌നമായതിനാലും, അതിന്റെ ദൂഷ്യഫലങ്ങളെ കാണുന്നതിന് പകരം നല്ല വശങ്ങള്‍ സ്വീകരിക്കമമെന്നും ഭാവിയില്‍ വിദ്യാസമ്പന്നരായ തൊഴിലന്വേഷകര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാവുമെന്നും അഭിപ്രായമുണ്ടായി. അതുകൊണ്ട് പ്രവാസികളായ നാം ചെയ്യേണ്ടത് നമ്മുടെ മക്കളെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തികൊണ്ട് വരാനുള്ള ദൗത്യം ഏറ്റെടുക്കുക എന്നതാണെന്നും സെമിനാര്‍ വിലയിരുത്തി.

കെ എം സി സി അല്‍ബഹാ ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ യു എ ഇ വിവിധ പ്രവാസി സംഘടനാ പ്രതിനിധികള്‍ സംസാരിച്ചു. പ്രസിഡണ്ട് ഐ പി എം ന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സെമിനാര്‍ കേന്ദ്ര കെ എം സി സി വൈസ് പ്രസിഡണ്ട് ഹുസൈനാര്‍ ഹാജി എടച്ചാക്കൈ ഉദ്ഘാടനം ചെയ്തു. കെ എം സി സി നേതാക്കളായ ഏരിയാല്‍ മുഹമ്മദ്കുഞ്ഞി, ഹനീഫ ചെര്‍ക്കള, ഹനീഫ കല്‍മട്ട, ഖാദര്‍ അരിപ്പാമ്പ്ര, അബ്ദുല്ല ആറങ്ങാടി, മഹ്മൂദ് കുളങ്ങര, സലാം കന്യാപാടി, മുനീര്‍ ബന്താട്, നൂറുദ്ദിന്‍ കാഞ്ഞങ്ങാട്, ഒ ഐ സി സി പ്രതിനിധി പുന്നക്കന്‍ മുഹമ്മദലി, എസ് കെ എസ് എസ് എഫ് പ്രതിനിധി ഇല്യാസ് വെട്ടം എന്നിവര്‍ വിഷയാവതരണം നടത്തി. മോഡറേറ്ററായി മുനീര്‍ ചെര്‍ക്കള ചര്‍ച്ചകല്‍ നിയന്ത്രിച്ചു. അസീസ് കമാലിയ സ്വാഗതവും, ഐ ടി വിംഗ് ജനറല്‍ കണ്‍വീനര്‍ സത്താര്‍ നാരമ്പാടി നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.