Latest News

ബോവിക്കാനത്ത് സി.പി.എം-ബി.ജെ.പി സംഘര്‍ഷം

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നല്‍കുന്ന സഹായം നല്‍കുന്നതുമയി ബന്ധപ്പെട്ട വിവാദം ബോവിക്കാനത്ത് സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തില്‍ കലാശിച്ചു.
തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് പ്രവര്‍ത്തകരെ പരിച്ചു വിടാന്‍ പോലീസ് ലാത്തിചാര്‍ജ് നടത്തുകയും ഗ്രാനേഡ് പ്രയോഗിക്കുകയും ചെയ്തു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നല്‍കുന്ന സഹായം സി.പി.എം ഭരിക്കുന്ന മുളിയാര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഭവാനിയുടെ അര്‍ഹതയില്ലാത്ത മൂന്ന് ബന്ധുകള്‍ക്ക് നല്‍കിയതായും കുഴല്‍കിണര്‍ നിര്‍മ്മാണത്തില്‍ അഴിമതി നടന്നതായും ആരോപിച്ച് ബി.ജെ.പിയുവമോര്‍ച്ച പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പതിക്കുകയും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചുവരികയും ചെയ്തിരുന്നു.
ഇതിനെതിരെ തിങ്കളാഴ്ച വൈകിട്ട് സി.പി.എം വിശദീകരണ യോഗം നടത്തുകയും ബി.ജെ.പിയുവമോര്‍ച്ച നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ രൂക്ഷമായ വിമര്‍ശനവും നടത്തുകയും ചെയ്തിരുന്നു ഇതില്‍ പ്രകോപിതരായ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്താന് ഒരുങ്ങിയെങ്കിലും സ്ഥലത്തുണ്ടായ ആദൂര്‍ എസ്.ഐ ദാമോദരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രകടനത്തിന് അനുമതി നിഷേധിക്കുകയും പിരിഞ്ഞുപോകാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.
എന്നാല്‍ ബി.ജി.പി പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകാന്‍ തയ്യാറായില്ല. ഇതിനിടെ സി.പി.എം പ്രവര്‍ത്തകരും ഒരു ഭാഗത്ത് സംഘടിച്ചു നിന്നതോടെ ഇരുവിഭാഗവും പരസ്പരം കല്ലേറ് നടത്തുകും ചെയ്തു. ഇതോടെ പോലീസ് ലാത്തിചാര്‍ജ് നടത്തുകയും ഗ്രാനേഡ് പ്രയോഗിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് ആദൂര്‍ സി.ഐ എ സതീശ് കുമാറിന്റെ നേതൃത്വത്തില്‍ വന്‍പോലീസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്‌

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.