Latest News

ബാലകൃഷ്ണന്‍ മാങ്ങാട് അനുസ്മരണ സമ്മേളനം നടത്തി


കാസര്‍കോട്: പ്രമുഖ മാധ്യമ പ്രവര്‍ത്തകനും സാഹിത്യകാരനുമായ ബാലകൃഷ്ണന്‍ മാങ്ങാടിന്റെ എട്ടാം ചരമ വാര്‍ഷിക അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
കാസര്‍കോട് പ്രസ് ക്ലബ്ബും ബാലകൃഷ്ണന്‍ മാങ്ങാട് സ്മാരക സമിതിയും സംയുക്തമായി കാസര്‍കോട് പ്രസ് ക്ലബ്ബ് ഓഡിറേറാറിയത്തില്‍ സംഘടിച്ചിച്ച പരിപാടി പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ലളിത കലാ അക്കാദമി ചെയര്‍മാനുമായ കെ.എം. ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു.
പ്രൊഫ. ടി.സി മാധവ പണിക്കര്‍ അധ്യക്ഷത വഹിച്ചു.
പി.വി കൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി.
റഹ്മാന്‍ തായലങ്ങാടി, നാരായണന്‍ പെരിയ, വി.വി. പ്രഭാകരന്‍, അംബികാസുതന്‍ മാങ്ങാട് എന്നിവര്‍ പ്രസംഗിച്ചു.
പ്രസ് ക്ലബ്ബ് സെക്രട്ടറി മുഹമ്മദ് ഹാഷിം സ്വാഗതവും, ഇ. രാഘവന്‍ നായര്‍ നന്ദിയും പറഞ്ഞു


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.