റിയാദ്: കഴിഞ്ഞ മാസം 26ന് ഹാഇലിലെ സോഫ നിര്‍മാണ കേന്ദ്രത്തിലുണ്ടായ തീപ്പിടിത്തത്തില്‍ മരണപ്പെട്ട ആറ് മലയാളികളുടെ മൃതദേഹങ്ങള്‍ ബുധനാഴ്ച നാട്ടിലെത്തും. പുലര്‍ച്ചെ നാലിന് റിയാദില്‍ നിന്നുള്ള സൗദിയ വിമാനത്തില്‍ കൊണ്ടുപോകുന്ന മൃതദേഹം ഉച്ചയോടെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തും.
സൈനുല്‍ ആബിദീന്റെ അമ്മാവന്‍ സകരിയ്യ, ജൈസലിന്റെ ബന്ധു ഹബീബ്, സോഫ നിര്‍മാണ സ്ഥാപന പ്രതിനിധി സജി എന്നിവര്‍ മൃതദേഹങ്ങളെ അനുഗമിക്കും. ഇവര്‍ക്കൊപ്പം ഹാഇലിലെ സാമൂഹിക പ്രവര്‍ത്തകരായ മൊയ്തു മൊകേരി (കെ.എം.സി.സി) വി.പി. ബഷീര്‍ (തനിമ), റഊഫ്, സകരിയ്യ (ഫ്രറ്റേണിറ്റി ഫോറം), ഹമീദ് (മുട്ടില്‍ യതീംഖാന) അഹ്മദ് കോയ, ഖമറുദ്ദീന്‍, ഹംസ മൂപ്പന്‍, അബ്ദുല്‍ അസീസ്, സോഫ നിര്‍മാണ സ്ഥാപന മാനേജ്‌മെന്റ് പ്രതിനിധികളായ സാബു, സജി എന്നിവര്‍ മൃതദേഹങ്ങള്‍ എംബാം ചെയ്യുന്നതിനും തുടര്‍നടപടികള്‍ക്കുമായി രംഗത്തുണ്ടായിരുന്നു.
മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് പരേതര്‍ ജോലിചെയ്ത സ്ഥാപനമാണ് വഹിക്കുന്നത്. മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് സ്ഥാപന അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ ഹാഇലിലെ സാമൂഹിക പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. നേരത്തേ രണ്ടു ലക്ഷം രൂപ മാത്രം നഷ്ടപരിഹാരം നല്‍കുമെന്ന സ്ഥാപന അധികൃതരുടെ പ്രസ്താവന വിവാദമായിരുന്നു. ന്യായമായ നഷ്ടപരിഹാരം നല്‍കണമെന്ന് റിയാദിലെ മലയാളി കൂട്ടായമയായ 'ഫൊക്കാസ' ആവശ്യപ്പെട്ടിരുന്നു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനും ആശ്രിതര്‍ക്ക് ന്യായമായ നഷ്ടപരിഹാരം ഈടാക്കുന്നതിനും എംബസി ഇടപെടുമെന്ന് ഡി.സി.എം സിബി ജോര്‍ജ് അറിയിച്ചിരുന്നു.
ഹാഇലില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ മദീന റോഡില്‍ ഗഫാറയിലുള്ള സോഫ നിര്‍മാണ കേന്ദ്രത്തിലുണ്ടായ തീപ്പിടിത്തത്തിലാണ് ഏഴു പേര്‍ മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ആറു പേര്‍ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. മലപ്പുറം എടക്കര സ്വദേശിയുടെ നേതൃത്വത്തില്‍ നടക്കുന്ന സോഫ നിര്‍മാണ കേന്ദ്രത്തില്‍ തീപ്പിടിത്തമുണ്ടാകുമ്പോള്‍ 13 തൊഴിലാളികാണുണ്ടായിരുന്നത്.
തീപ്പിടിത്തത്തില്‍ മരിച്ച മലപ്പുറം ചുങ്കത്തറ സ്വദേശി ജൈസല്‍ (28), മൂത്തേടം താളിപ്പാടം സ്വദേശി അധികാരത്തില്‍ സിദ്ദീഖ് (48), എടക്കര കല്‍ക്കുളം സ്വദേശി ലാലു (45), എടക്കര ചെമ്മന്തിട്ട സത്യകുമാര്‍ (25), കൂട്ടിലങ്ങാടി പള്ളിപ്പുറം സ്വദേശി സൈനുല്‍ ആബിദ് (26), വയനാട് മാനന്തവാടി സ്വദേശി ഷിജു വര്‍ക്കി (25) എന്നിവരുടെ മൃതദേഹങ്ങളാണ് ബുധനാഴ്ച നാട്ടിലെത്തുന്നത്. മരണപ്പെട്ട ഉത്തര്‍പ്രദേശ് സ്വദേശി അബ്ദുല്ലത്തീഫ് റഫീഖിന്റെ (45) മൃതദേഹം ബന്ധുക്കള്‍ അനുമതി നല്‍കിയതിനെ തുടര്‍ന്ന് ഹാഇലില്‍ തന്നെ സംസ്‌കരിക്കും.
സൈനുല്‍ ആബിദീന്റെ അമ്മാവന്‍ സകരിയ്യ, ജൈസലിന്റെ ബന്ധു ഹബീബ്, സോഫ നിര്‍മാണ സ്ഥാപന പ്രതിനിധി സജി എന്നിവര്‍ മൃതദേഹങ്ങളെ അനുഗമിക്കും. ഇവര്‍ക്കൊപ്പം ഹാഇലിലെ സാമൂഹിക പ്രവര്‍ത്തകരായ മൊയ്തു മൊകേരി (കെ.എം.സി.സി) വി.പി. ബഷീര്‍ (തനിമ), റഊഫ്, സകരിയ്യ (ഫ്രറ്റേണിറ്റി ഫോറം), ഹമീദ് (മുട്ടില്‍ യതീംഖാന) അഹ്മദ് കോയ, ഖമറുദ്ദീന്‍, ഹംസ മൂപ്പന്‍, അബ്ദുല്‍ അസീസ്, സോഫ നിര്‍മാണ സ്ഥാപന മാനേജ്‌മെന്റ് പ്രതിനിധികളായ സാബു, സജി എന്നിവര്‍ മൃതദേഹങ്ങള്‍ എംബാം ചെയ്യുന്നതിനും തുടര്‍നടപടികള്‍ക്കുമായി രംഗത്തുണ്ടായിരുന്നു.
മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് പരേതര്‍ ജോലിചെയ്ത സ്ഥാപനമാണ് വഹിക്കുന്നത്. മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് സ്ഥാപന അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ ഹാഇലിലെ സാമൂഹിക പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. നേരത്തേ രണ്ടു ലക്ഷം രൂപ മാത്രം നഷ്ടപരിഹാരം നല്‍കുമെന്ന സ്ഥാപന അധികൃതരുടെ പ്രസ്താവന വിവാദമായിരുന്നു. ന്യായമായ നഷ്ടപരിഹാരം നല്‍കണമെന്ന് റിയാദിലെ മലയാളി കൂട്ടായമയായ 'ഫൊക്കാസ' ആവശ്യപ്പെട്ടിരുന്നു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനും ആശ്രിതര്‍ക്ക് ന്യായമായ നഷ്ടപരിഹാരം ഈടാക്കുന്നതിനും എംബസി ഇടപെടുമെന്ന് ഡി.സി.എം സിബി ജോര്‍ജ് അറിയിച്ചിരുന്നു.
ഹാഇലില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ മദീന റോഡില്‍ ഗഫാറയിലുള്ള സോഫ നിര്‍മാണ കേന്ദ്രത്തിലുണ്ടായ തീപ്പിടിത്തത്തിലാണ് ഏഴു പേര്‍ മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ആറു പേര്‍ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. മലപ്പുറം എടക്കര സ്വദേശിയുടെ നേതൃത്വത്തില്‍ നടക്കുന്ന സോഫ നിര്‍മാണ കേന്ദ്രത്തില്‍ തീപ്പിടിത്തമുണ്ടാകുമ്പോള്‍ 13 തൊഴിലാളികാണുണ്ടായിരുന്നത്.
Keywords: Saudi Arabia, Fire, Malayalee, Dead body,

No comments:
Post a Comment