തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ വിസ്തരിച്ച സാക്ഷികളില്‍ പകുതിപ്പേരും കൂറുമാറി. കേസില്‍ ഇതുവരെ 60 സാക്ഷികളെയാണ് വിസ്തരിച്ചത്. ഇന്ന് നാലു പേരാണ് കൂറു മാറിയത്. ഇതോടെ കൂറു മാറിയ സാക്ഷികളുടെ എണ്ണം മുപ്പതായി. കേസില്‍ 76 പ്രതികളാണുള്ളത്. 284 സാക്ഷികളെയാണ് കുറ്റപത്രത്തില്‍ ഉള്‍കൊള്ളിച്ചിട്ടുള്ളത്. എന്നാല്‍ കൊലപാതകം നേരില്‍ കണ്ടവര്‍ കൃത്യമായി മൊഴി നല്‍കിയിട്ടുണ്ട്. ഇവരില്‍ പലരും കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍നിന്നുള്ളവരാണ്. അതുകൊണ്ടുതന്നെ അവരില്‍ പലരും കൂറുമാറുമെന്ന് പോലീസിന് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇത് അത്ഭുതപ്പെടുത്തുന്നില്ലെന്നാണ് പോലീസിന്റെ നിലപാട്.
അതേസമയം പോലീസിന്റെ പിടിപ്പുകേടാണ് ഇത്രയും പേര്‍ കൂറു മാറാന്‍ കാരണമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. കേസില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇന്നു കൂറു മാറിയ 58ാം സാക്ഷിയുടെ മറുപടിക്ക് വ്യക്തതയില്ലെന്നും കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് കണ്ണൂര്‍ ചൊക്‌ളി സ്വദേശി ഖാദറിനെ കോടതി പിരിയും വരെ പുറത്തുപോകരുതെന്നും കോടതി നിര്‍ദേശിച്ചു. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ കൂറുമാറ്റി കേസ് അട്ടിമറിക്കാന്‍ കഴിയില്ലെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. സാക്ഷികളെ കൂറുമാറ്റാന്‍ ആസൂത്രിത ശ്രമം നടക്കുന്നതായും അദ്ദേഹം ആരോപിച്ചിരുന്നു.
Keywords: Kerala, TP murder, Mullappilly Ramachandran,


No comments:
Post a Comment