Latest News

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സംഘവും ദുബായിലെത്തി

Gulf, Dubai, Umman Chandi,
ദുബായ്: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി) ആഗോള സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സംഘവും ദുബായിലെത്തി. രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്ന് രാവിലെ എട്ടിനാണ് മുഖ്യമന്ത്രി എത്തിയത്. ഒഐസിസി നേതാക്കള്‍ ചേര്‍ന്ന് വിമാനത്താവളത്തില്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചു. 

കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, പ്രവാസികാര്യമന്ത്രി കെ.സി.ജോസഫ്, വി.ടി.സതീശന്‍ എംഎല്‍എ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. എമിറേറ്റ്‌സ് ടവറില്‍ നടക്കുന്ന കൊച്ചി സ്മാര്‍ട്‌സിറ്റി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗത്തില്‍ പങ്കെടുക്കാനാണ് എയര്‍പോര്‍ട്ടില്‍നിന്ന് മുഖ്യമന്ത്രി നേരേ പോയത്. 

മുഖ്യമന്ത്രിയെ കൂടാതെ, മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, സ്മാര്‍ട് സിറ്റി മാനേജിങ് ഡയറക്ടര്‍ ബാജു ജോര്‍ജ് എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായും ഉമ്മന്‍ ചാണ്ടി കൂടിക്കാഴ്ച നടത്തും. ഇന്ന് ഉച്ചയ്ക്ക് 12.30ന് ദുബായ് ഭരണാധികാരിയുടെ ഓഫീസിലാണ് കൂടിക്കാഴ്ച.

Keywords: Gulf, Dubai, Umman Chandi, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.