Latest News

മെഡിക്കല്‍ ക്യാമ്പ് സമാപിച്ചു


ദോഹ: താഴ്ന്ന വരുമാനക്കാരായ പ്രവാസികള്‍ക്കായി ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷനും, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) ഖത്തര്‍ ഘടകവും സംയുക്തമായി സംഘടിപ്പിച്ച പന്ത്രണ്ടാമത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് വെള്ളിയാഴ്ച സമാപിച്ചു.
സേവന മികവ് കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായ ക്യാംപില്‍ , 150ഓളം ഡോക്ടര്‍മാരും 175ഓളം പാരാമെഡിക്കല്‍ ജീവനക്കാരും 800ലധികം വളന്‍റിയര്‍മാരും സേവനമനുഷ്ഠിചു. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത താഴ്ന്ന വരുമാനക്കാരായ രണ്ടായിരത്തോളം പേരടക്കം, അയ്യായിരത്തിലധികം പ്രവാസികള്‍ക്ക് ക്യാംപ് ആശ്വാസമായി.
സലത്ത ജദീദിലെ താരിഖ് ബിന്‍ സിയാദ് സ്കൂളില്‍ നാല് സെഷനുകളിലായി നടന്ന പരിശോധന രാത്രി ഏഴ് മണിയോടെ അവസാനിച്ചു. ക്യാമ്പിന്‍െറ ഔചാരിക ഉദ്ഘാടനം ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് അറോറയാണ് നിര്‍വ്വഹിച്ചത് പ്രവാസികള്‍ക്കിടയില്‍ സഹാനുഭൂതിയും സഹവര്‍ത്തിത്വവും പരസ്പര ബഹുമാനവും വളര്‍ത്താന്‍ മികച്ച അവസരങ്ങളാണ് ഇത്തരം ക്യാമ്പുകളെന്ന് അംബാസഡര്‍ പറഞ്ഞു.
സേവനം ആരാധനയാണെന്ന കാഴ്ച്ചപ്പാടാണ് ഇത്തരം പരിപാടികള്‍ക്ക് പ്രചോദനമെന്ന് അധ്യക്ഷത വഹിച്ച ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ പ്രസിഡന്‍റ് കെ.ടി അബ്ദുറഹ്മാന്‍ പറഞ്ഞു. ഐ.എം.എ ഖത്തര്‍ ഘടകം പ്രസിഡന്‍റ് ഡോ. കെ.പി നജീബ് ക്യാമ്പിനെക്കുറിച്ച് വിശദീകരിച്ചു. ഇന്ത്യന്‍ സമൂഹത്തിന്‍െറ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നു ആശംസ അര്‍പ്പിച്ച മുഖ്യ സ്പോണ്‍സര്‍മാരായ ഉരീദുവിന്‍െറ (Q-Tel ) ഡയറക്ടര്‍ ഫാത്തിമ അല്‍കുവാരി പറഞ്ഞു.
രോഗികള്‍ക്കായി വിദഗ്ധ പരിശോധനയും, സൗജന്യ മരുന്ന് വിതരണവും ക്യാമ്പില്‍ നടന്നു. ഇരുപതിലധികം കൗണ്ടറുകളിലായി പൊതുജനങ്ങള്‍ക്കായി ഒരുക്കിയ സൗജന്യ ബ്ളഡ് ഷുഗര്‍, ബ്ളഡ് പ്രഷര്‍ പരിശോധനകള്‍ നൂറുക്കണക്കിന് ആളുകള്‍ പ്രയോജനപ്പെടുത്തി. ക്യാമ്പിനോടനുബന്ധിച്ച് വിദഗ്ധ ഡോക്ടര്‍മാര്‍ നടത്തിയ ആരോഗ്യ ബോധവത്ക്കരണ ക്ലാസ്സുകള്‍ രോഗങ്ങളെ കുറിച്ചുള്ള അറിവ് പകര്‍ന്നു നല്‍കുന്നവയായിരുന്നു. ക്യാംപില്‍ ഹമദ്‌ ഹോസ്പിറ്റലിനു വേണ്ടി രക്തദാനം നല്‍കാനുള്ള സൗകര്യം ഒരുക്കിയിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.