മനാമ: ഇതര പ്രവാസി സംഘടനകള്‍ക്ക് ജീവ കാരുണ്യ രംഗത്ത് മാതൃകയായി വളര്‍ന്ന പ്രസ്ഥാനമാണ് കെ.എം.സി.സി എന്ന് യൂത്ത് ലീഗ് കൊയിലാണ്ടി മണ്ഡലം സെക്രട്ടറിയും വാഗ്മിയുമായ നൗഫല്‍ നന്തി അഭിപ്രായപ്പെട്ടു.
മനാമ കെ.എം.സി.സി ഓഡിറ്റോറിയത്തില്‍ നടന്ന ബഹ്റൈന്‍ കെ.എം.സി.സി കണ്ണൂര്‍ ജില്ലാകമ്മറ്റിയുടെ ജനറല്‍ കൗണ്‍സിലില്‍ പങ്കെടുത്ത് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ഇന്ന് കാണുന്ന നിരവധി വികസന പ്രവര്‍ത്തനങ്ങളിലും ജീവ കാരുണ്യ സംരംഭങ്ങളിലുമുള്ള പ്രവാസികളുടെ പങ്ക് അനിഷേധ്യമാണ്. മാതൃക വരച്ചു കാണിക്കുകയല്ല, അവ പ്രാവര്‍ത്തികമാക്കുന്നതാണ് കെ.എം.സി.സിയുടെ പ്രത്യേകത എന്നും ബൈത്തുറഹ്മ എന്ന പേരിലറിയപ്പെടുന്ന ശിഹാബ് തങ്ങള്‍ ഭവന പദ്ധതികളും ആതുരാലയങ്ങളോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന സി.എച്ച് സെന്ററുകളും അതിനുള്ള ചില സ്ഥാപിത മാതൃകകളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പി.വി സിദ്ദീഖ് ആദ്യക്ഷത വഹിച്ച കൗണ്‍സില്‍ എസ്.വി.ജലീല്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ റസാഖ് നദ്വി, കുന്നോത്ത് കുഞ്ഞബ്ദുല്ല ഹാജി, ഒ.കെ.ഖാസിം, അബു മലപ്പുറം, അന്തുമാന്‍, അലി കൊയിലാണ്ടി, കുട്ടൂസ മുണ്ടേരി, അഹമ്മദ്ചാവശ്ശേരി എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് മാസ്റ്റര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ ഭാരവാഹികള്‍:പി. മുഹമ്മദ് ശരീഫ്(പ്രസി), ശംസുദ്ധീന്‍ പാനൂര്‍(ജന.സെക്ര.), ശഹീര്‍ കാട്ടാമ്പള്ളി(ഖജാജി), സി.അഹമ്മദ് (ഓര്‍ഗ.സെക്രട്ടറി), എന്‍ നസീര്‍, നിസാര്‍ ഉസ്മാന്, ഇസ്മാഈല്‍, നൂറുദ്ദീന്‍ മുണ്ടേരി, (വൈസ്. പ്രസി), സിറാജ് മാട്ടൂല്‍, ഫയാദ്, ലത്വീഫ്, നൗഫല്‍ പാപ്പിനിശ്ശേരി (സെക്രട്ടറിമാര്‍).
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ഒരു കാലത്ത് രാഷ്ട്രീയ അധികാരത്തിന്റെ ആസ്ഥാനമായിരുന്നു അള്ളടം ദേശം. അള്ളടം മുക്കാതം നാട് എന്നും വിളിച്ചിരുന്നു. തെക്ക് തൃക്കരിപ്പൂര്‍ ഒളവ...
-
കാസര്‍കോട്: ഓട്ടോ ഡ്രൈവര്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചു. കാസര്‍കോട് നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ ചൂരി സ്വദേശി ഇംതീയാസ്(35) ആണ് മരിച്...
-
കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ ഏറ്റവും കൂടുതല്‍ പോയിന്റ് ലഭിക്കുന്ന ജില്ലക്കുള്ള സ്വര്‍ണക്കപ്പ് ശനിയാഴ്ച വൈകീട്ടോടെ കണ്ണൂരില...
-
ഉദുമ: ചെരുപ്പ് വാങ്ങാനെന്ന വ്യാജേന ഇന്നോവ കാറിലെത്തിയ രണ്ടംഗ സംഘം കടയുടമയെ കബളിപ്പ് പണമടങ്ങിയ ബാഗുമായി കടന്നു. ഉദുമ ഗവ. ഹയര്‍സെക്കണ്ടറി സ...
-
കണ്ണൂർ: തിരുവനന്തപുരത്തിന് പിന്നാലെ കണ്ണൂരും തിരുവല്ലയിലും ബിജെപി - സിപിഎം സംഘർഷം. കണ്ണൂർ അഴീക്കോട് ബിജെപി...
No comments:
Post a Comment