Latest News

വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരും: ആര്യാടന്‍

Kerala, Aryadan Muhammed, Electricity,
കൊച്ചി: താരിഫ് റെഗുലേറ്ററി കമ്മീഷന്‍ ആവശ്യപ്പെട്ടാല്‍ വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍മുഹമ്മദ്. ഗസ്‌റ് ഹൌസില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2014 മുതല്‍ ലോഡ് ഷെഡിംഗ് ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് പകല്‍ വൈദ്യുതി നിയന്ത്രണം തുടരും. 

പകല്‍ 11 മുതല്‍ നാലു മണിവരെയായിരിക്കും നിയന്ത്രണം. കേന്ദ്രവിഹിതം പുനസ്ഥാപിക്കുന്നതു വരെ നിയന്ത്രണം തുടരും. ഇന്ധനവില വര്‍ധനയിലൂടെ പ്രതിസന്ധിയിലായ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസി സിഎന്‍ജിയിലേക്ക് മാറുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും ഗതാഗതവകുപ്പിന്റെ ചുമതല കൂടിയുള്ള ആര്യാടന്‍ വ്യക്തമാക്കി. എറണാകുളത്താണ് പദ്ധതി ആദ്യം നടപ്പാക്കുക. ഇതിനായി പെട്രോനെറ്റുമായി കരാറില്‍ ഏര്‍പ്പെട്ടതായും മന്ത്രി പറഞ്ഞു. 

കെ.ബി ഗണേഷ്‌കുമാറും യാമിനി തങ്കച്ചിയും ഒരുമയോടെ പോകണമായിരുന്നുവെന്ന് ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു. ഗണേഷ് കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ ആര്‍ക്ക് നല്‍കണമെന്ന് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതൃത്വവും തീരുമാനിക്കും. ഇക്കാര്യത്തില്‍ പ്രതിപക്ഷം ആശയക്കുഴപ്പത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

Keywords: Kerala, Aryadan Muhammed, Electricity, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.