Latest News

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിപദം ഏറ്റെടുക്കുന്നതിനെ സ്വാഗതം ചെയ്യും: മന്‍മോഹന്‍ സിംഗ്

National, Man mohan Singh, Rahul Gandhi
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിപദം ഏറ്റെടുക്കുന്നതിനെ സ്വാഗതം ചെയ്യുമെന്ന് മന്‍മോഹന്‍ സിംഗ്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഏത് നിമിഷവും താന്‍ അതിനെ സ്വാഗതം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയാകുമോയെന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്ന് ഇന്നലെ രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയോട് മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ആരാഞ്ഞത്. 

കേന്ദ്ര സര്‍ക്കാരില്‍ രണ്ട് അധികാരകേന്ദ്രങ്ങള്‍ ഉണ്ടെന്നതിനെച്ചൊല്ലി നടക്കുന്ന വിവാദം നിരര്‍ഥകമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. താന്‍ മൂന്നാം തവണയും പ്രധാനമന്ത്രിയാകുമോയെന്ന ചോദ്യം സാങ്കല്‍പികം മാത്രമാണെന്നായിരുന്നു മന്‍മോഹന്‍ സിംഗിന്റെ പ്രതികരണം.

Keywords: National, Man mohan Singh, Rahul Gandhi

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.