കുറ്റിക്കാട്ടൂര്‍: എ.ഡബ്‌ള്യൂ.എച്ച് എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥിക്ക് പ്രിന്‍സിപ്പലിന്റെ മുന്നില്‍ വെച്ച് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദനമേറ്റതായി പരാതി. മൂന്നാംവര്‍ഷ വിദ്യാര്‍ഥി പേരാമ്പ്ര ചേനോളി നടുക്കണ്ടി കലന്തന്റെ മകന്‍ മുഹമ്മദ് ഹാഫിസ് റോഷനാണ് ദേഹമാസകലം പരിക്കേറ്റത്. സീനിയര്‍ വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിന്റെ മുന്നിലിട്ട് ക്രൂരമായി മര്‍ദിച്ചെന്നാണ് പരാതി. ഇടതുകണ്ണിനും ക്ഷതമേറ്റിട്ടുണ്ട്. പരിക്കേറ്റ വിദ്യാര്‍ഥി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ വ്യാഴാഴ്ച ക്‌ളാസ്‌കഴിഞ്ഞ് പോകുന്നതിനിടെയാണ് സംഭവം. നേരത്തേ തന്നെ മര്‍ദനമേറ്റ വിദ്യാര്‍ഥിയെ പ്രിന്‍സിപ്പലും മറ്റു അധ്യാപകരും ചേര്‍ന്ന് കോളജിന്റെ പുറത്തേക്ക് വാഹനത്തില്‍ കൊണ്ട് പോകുമ്പോഴാണ് വീണ്ടും ക്രൂരമായി മര്‍ദിച്ചത്. മര്‍ദനമേറ്റ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ ആക്രമിക്കാന്‍ ഇടയുണെ്ടന്ന് മനസ്സിലാക്കിയാണത്രെ പ്രിന്‍സിപ്പലിന്റെ വാഹനത്തില്‍ കയറ്റി പുറത്തേക്ക് പോകാന്‍ ശ്രമിച്ചത്. അതിനിടെ ഗേറ്റില്‍ വെച്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ തടയുകയും പ്രിന്‍സിപ്പലിന്റെ മുന്നില്‍വെച്ച് മര്‍ദിക്കുകയുമാണുണ്ടായതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
ഒന്നാം വര്‍ഷവും സീനിയര്‍ വിദ്യാര്‍ഥികള്‍ പുതിയ വിദ്യാര്‍ഥികളെ ദേഹോപദ്രവമേല്‍പിക്കലും വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നുവത്രെ. പ്രിന്‍സിപ്പലിനോട് നിരന്തരം പരാതി പറയാറുണെ്ടങ്കിലും പരിഹാരമില്ലെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. സീനിയര്‍ വിദ്യാര്‍ഥികളായ നിജാസ്, നിസാം, സായി കിരണ്‍, ഇബ്രാഹിം എന്നിവര്‍ക്കെതിരെ മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment