Latest News

ഡല്‍ഹിയില്‍ വീണ്ടും മാനഭംഗം: പെണ്‍കുട്ടി ആത്മഹത്യാ ശ്രമത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍

ന്യൂഡല്‍ഹി: എട്ടംഗ സംഘം മാനഭംഗപ്പെടുത്തിയ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയില്‍. മാനഭംഗത്തെ തുടര്‍ന്ന് പെണ്‍കുട്ടി അമിതമായി ഉറക്ക ഗുളിക കഴിച്ച് ആത്മത്യക്ക് ശ്രമിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി ഇപ്പോള്‍ കിഴക്കന്‍ ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും മാതാവ് പറഞ്ഞു. മാനംഭംഗപ്പെടുത്തിയെന്ന് സംശയിക്കുന്ന മൂന്ന് പേരെ ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. ദീപക് (21) രഞ്ജീത്ത് (20), സോഹന്‍ ലാല്‍ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 15നാണ് പെണ്‍കുട്ടിയെയും 12 വയസുള്ള സഹോദരനെയും ഡല്‍ഹിയിലെ ഫാര്‍ഷ് ബസാറില്‍ നിന്ന് രണ്ട് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോയത്.

നഗരത്തിനു പുറത്ത് ലോണി എന്ന സ്ഥലത്ത് കൊണ്ടു പോയി ഒരു വീട്ടില്‍ വെച്ച് ഇവര്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തുകയായിരുന്നു. സഹോദരനെ തൊട്ടടുത്ത ദിവസം വിട്ടയച്ചു. എന്നാല്‍ ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷമാണ് പെണ്‍കുട്ടിയെ സംഘം വിട്ടയച്ചത്. എട്ടംഗ സംഘമാണ് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതായി പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തിയ ശേഷം മാനംഭംഗപ്പെടുത്തിയതായി പരാതി നല്‍കുകയായിരുന്നുവെന്ന് മാതാവ് പറഞ്ഞു. മെഡിക്കല്‍ പരിശോധനയില്‍ പെണ്‍കുട്ടി മാനഭംഗത്തിനിരയായതായി വ്യക്താമായിട്ടുണ്ട്. അതേസമയം, മാനഭംഗപ്പെടുത്തിയെന്ന പരാതി സ്വീകരിക്കാന്‍ പൊലീസ് ആദ്യം വിസമ്മതിച്ചെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.