Latest News

സുന്ദരികളെ ലക്ഷ്യമിട്ട് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്: കന്നഡ താരം വെങ്കടേഷ് പരാതി നല്‍കി

Entertainment, Venkatesh, Actor, Fake, Facebook,
ബാംഗ്ലൂര്‍: തന്റെ പേരിലുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിനെതിരെ കന്നഡ സൂപ്പര്‍ താരം വെങ്കടേഷ് സൈബര്‍ പോലീസിന് പരാതി നല്‍കി. സുന്ദരികളായ യുവതികളെ അക്കൗണ്ട് ഉണ്ടാക്കിയ ആള്‍ വെട്ടിലാക്കുന്നുവെന്ന ആരോപണം രൂക്ഷമായതോടെയാണ് താരം പോലീസിനെ സമീപിച്ചത്. താരത്തിന്റെ അക്കൗണ്ടില്‍ നിന്നും ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയും അത് സ്വീകരിക്കുന്നവരെ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. ചിലര്‍ക്ക് പണം നഷ്ടമായതായും റിപോര്‍ട്ടുണ്ട്. 

കഴിഞ്ഞമാസമാണ് തട്ടിപ്പിനിരയായ യുവതി വെങ്കിടേഷിനെ സമീപിച്ച് തനിക്ക് അബദ്ധം പറ്റിയ വിവരം അറിയിച്ചത്. തുടര്‍ന്ന് നിരവധിപേര്‍ താരത്തിന്റെ അടുത്ത് പരാതിയുമായെത്തി. ഏഴ്മാസങ്ങള്‍ക്കുമുന്‍പാണ് അക്കൗണ്ട് ഉണ്ടാക്കിയതെന്ന് അന്വേഷണത്തില്‍ ബോധ്യമായി. അന്വേഷണം ഊര്‍ജ്ജിതമായതോടെ നിരവധിപേര്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

Keywords: Entertainment, Venkatesh, Actor, Fake, Facebook, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.