Latest News

ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി ആരോപണം


കണ്ണൂര്‍: സ്‌നേഹം നടിച്ചു വലയിലാക്കിയ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി യുവാവ് ലൈംഗികമായി പീഡിപ്പിച്ചതായി ആരോപണം.
തലശേരിയിലെ ഒരു സ്‌കൂളില്‍ ഒന്‍പതാംതരം വിദ്യാര്‍ഥിനിയായ തോട്ടട കിഴുന്ന സ്വദേശിനിയാണ് പീഡനത്തിനിരയായത്. സിറ്റി സ്വദേശിയായ യുവാവാണ് സ്വന്തം വീട്ടിലും പയ്യാമ്പലം അടക്കമുള്ള സ്ഥലങ്ങളിലും കൊണ്ടുപോയി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
കുടുംബപരമായി പരിചയമുള്ള യുവതിയെ സ്‌നേഹം നടിച്ചു വലയിലാക്കിയ ശേഷമായിരുന്നു പീഡനം. സംഘത്തില്‍ കൂടുതല്‍ പേരുണ്ടായിരുന്നോ എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്.
സിറ്റി സ്വദേശിയായ യുവാവ് പെണ്‍കുട്ടിക്ക് നേരത്തെ ഒരു മൊബൈല്‍ ഫോണ്‍ നല്‍കിയിരുന്നു. ഇതോടെ ഇവര്‍ തമ്മില്‍ കൂടുതല്‍ അടുത്തതായും ഇതു മുതലെടുത്താണ് ആദ്യം സ്വന്തം വീട്ടില്‍ വച്ചും പിന്നീട് വിവാഹവാഗ്ദാനം നല്‍കിയും ഭീഷണിപ്പെടുത്തിയും മറ്റു സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചതത്രെ.


ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എടക്കാട് പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. പെണ്‍കുട്ടിയെ പോലീസ് ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കു വിധേയമാക്കി. പീഡനം തെളിയുന്നതോടെ യുവാവിനെതിരേ ബലാത്സംഗക്കുറ്റം ചുമത്തി പോലീസ് പുതിയകേസ് രജിസ്റ്റര്‍ ചെയ്‌തേക്കും.


എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ടു യുവാവ് മുങ്ങിയിരിക്കയാണ്. നേരത്തെ കണ്ണൂര്‍ ടൗണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത ഒരു ബൈക്ക് മോഷണ കേസിലെ പ്രതിയാണ് കഥാനായകനെന്നു പോലീസ് പറഞ്ഞു. ജില്ലയിലെ വാഹനമോഷണ സംഘത്തിലെ കണ്ണിയാണ് യുവാവെന്നും ആരോപണമുണ്ട്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.