Latest News

കു­ടി­വെ­ള­ള ക്ഷാ­മം രൂ­ക്ഷ­മാ­യ സ്ഥ­ല­ങ്ങ­ളില്‍ ടാ­ങ്കര്‍ ലോ­റി­ക­ളില്‍ വെ­ള­ള­മെ­ത്തി­ക്കും


കാസര്‍കോട്: ജി­ല്ല­യില്‍ കു­ടി­വെ­ള­ള ക്ഷാ­മം രൂ­ക്ഷ­മാ­യ സാ­ഹ­ച­ര്യ­ത്തില്‍ ടാ­ങ്കര്‍­ലോ­റി­ക­ളില്‍ വെ­ള­ള­മെ­ത്തി­ക്കാന്‍ ജി­ല്ലാ­ത­ല വ­രള്‍­ച്ചാ ദു­രി­താ­ശ്വാ­സ സ­മി­തി യോ­ഗം തീ­രു­മാ­നി­ച്ചു. യോ­ഗ­ത്തില്‍ ജി­ല്ല­യു­ടെ ചു­മ­ത­ല വ­ഹി­ക്കു­ന്ന കൃ­ഷി­വ­കു­പ്പ് മ­ന്ത്രി കെ.­­പി.­­മോ­ഹ­നന്‍ അ­ദ്ധ്യ­ക്ഷ­ത വ­ഹി­ച്ചു.­
കു­ടി­വെ­ള­ളം എ­ത്തി­ക്കേ­ണ്ട പ്ര­ദേ­ശ­ങ്ങ­ളു­ടെ മുന്‍­ഗ­ണ­നാ ലി­സ്റ്റ് ത­യ്യാ­റാ­ക്കി ത­ദ്ദേ­ശ­ഭ­ര­ണ സ്ഥാ­പ­ന­ങ്ങള്‍ ജി­ല്ലാ­ക­ള­ക്­ടര്‍­ക്ക് സ­മര്‍­പ്പി­ക്ക­ണം. ത­ന­ത് ഫ­ണ്ട് ഉ­പ­യോ­ഗി­ച്ച് വെ­ള­ളം വി­ത­ര­ണം ചെ­യ്യാന്‍ പ­ഞ്ചാ­യ­ത്ത്­-­മു­നി­സി­പ്പാ­ലി­റ്റി­കള്‍­ക്ക് അ­നു­മ­തി നല്‍­കും. ആ­വ­ശ്യ­പ്പെ­ടു­ന്ന­വര്‍­ക്ക് ജി­ല്ലാ­ത­ല വ­രള്‍­ച്ചാ ദു­രി­താ­ശ്വാ­സ ഫ­ണ്ടില്‍ നി­ന്നും ­തു­ക അ­നു­വ­ദി­ക്കും. ദു­രി­താ­ശ്വാ­സ ഫ­ണ്ടി­ന് 2.­76 കോ­ടി രൂ­പ സര്‍­ക്കാര്‍ അ­നു­വ­ദി­ച്ചി­ട്ടു­ണ്ട്. ഇ­തില്‍ 2.­65 കോ­ടി­യു­ടെ പ­ദ്ധ­തി­കള്‍­ക്ക് ഭ­ര­ണാ­നു­മ­തി നല്‍­കി­യി­ട്ടു­ണ്ട്.­
കു­ഴല്‍­കി­ണ­റു­കള്‍,­തു­റ­ന്ന­കി­ണ­റു­കള്‍, മ­റ്റു ജ­ല­സ്രോ­ത­സ്സു­കള്‍ അ­ടി­യ­ന്തി­ര­മാ­യി റി­പ്പ­യര്‍ ചെ­യ്യു­ന്ന പ്ര­വൃര്‍­ത്തി­കള്‍ ത്വ­രി­ത­പ്പെ­ടു­ത്താന്‍ യോ­ഗം നിര്‍­ദ്ദേ­ശി­ച്ചു. ജി­ല്ല­യി­ലെ വി­വി­ധ പ­ഞ്ചാ­യ­ത്ത്­-­മു­നി­സി­പ്പാ­ലി­റ്റി­ക­ളില്‍ 537 കു­ഴല്‍ കി­ണര്‍ റി­പ്പ­യര്‍ ചെ­യ്യു­ന്ന പ്ര­വര്‍­ത്തി ഭൂ­ഗര്‍­ഭ­ജ­ല­വ­കു­പ്പ് ഏ­റ്റെ­ടു­ത്തി­ട്ടു­ണ്ടെ­ന്ന് ബ­ന്ധ­പ്പെ­ട്ട ഉ­ദ്യോ­ഗ­സ്ഥര്‍ അ­റി­യി­ച്ചു. ഇ­വ­യില്‍ 500 എ­ണ്ണ­ത്തില്‍ ഹാന്റ് പ­മ്പ് ഘ­ടി­പ്പി­ക്കേ­ണ്ട­തു­ണ്ട്. റി­പ്പ­യര്‍ പ്ര­വര്‍­ത്തി­കള്‍ മൂ­ന്ന് വ്യ­ത്യ­സ്­ത സ്ഥാ­പ­ന­ങ്ങള്‍­ക്കാ­ണ് ടെ­ണ്ടര്‍ വി­ളി­ച്ചു നല്‍­കി­യി­ട്ടു­ള­ള­ത്. ഇ­തി­ന­കം 40 കു­ഴല്‍ കി­ണ­റു­ക­ളു­ടെ പ്ര­വൃ­ത്തി പൂര്‍­ത്തീ­ക­രി­ച്ചി­ട്ടു­ണ്ട്. കു­ഴല്‍ കി­ണ­റു­ക­ളു­ടെ റി­പ്പ­യര്‍ എ­ത്ര­യും പെ­ട്ടെ­ന്ന് തീര്‍­ക്കേ­ണ്ട­തി­നാല്‍ ആ­വ­ശ്യ­മാ­യ വി­ദ­ഗ്­ദ്ധര്‍ കാ­സര്‍­കോ­ട്ട് ല­ഭി­ക്കാ­ത്ത സാ­ഹ­ച­ര്യ­ത്തില്‍ കര്‍­ണ്ണാ­ട­ക­യില്‍ നി­ന്നും ആള്‍­ക്കാ­രെ കൊ­ണ്ടു­വ­ന്ന് അ­ടി­യ­ന്തി­ര­മാ­യി പ്ര­വൃ­ത്തി പൂര്‍­ത്തീ­ക­രി­ക്ക­ണ­മെ­ന്നും മ­ന്ത്രി നിര്‍­ദ്ദേ­ശി­ച്ചു.­
വ­രള്‍­ച്ചാ ദു­രി­താ­ശ്വാ­സ പ്ര­വര്‍­ത്ത­ന­ങ്ങള്‍­ക്ക് ഒ­രു നി­യോ­ജ­ക­മ­ണ്­ഡ­ല­ത്തില്‍ 65 ല­ക്ഷം രൂ­പാ മാ­ത്രം ചെ­ല­വ­ഴി­ക്കാന്‍ പാ­ടു­ള­ളു­വെ­ന്ന നി­ബ­ന്ധ­ന എ­ടു­ത്തു­ക­ള­യ­ണ­മെ­ന്ന് ജ­ന­പ്ര­തി­നി­ധി­കള്‍ മ­ന്ത്രി­യോ­ട് അ­ഭ്യര്‍­ത്ഥി­ച്ചു.­
എണ്‍­മ­ക­ജെ പ­ഞ്ചാ­യ­ത്തി­ലെ കു­ടി­വെ­ള­ള പ­ദ്ധ­തി­യു­#െട കു­ടി­വെ­ള­ള ചോര്‍­ച്ച ഉ­ടന്‍ പ­രി­ഹ­രി­ക്കു­മെ­ന്ന് ഉ­ദ്യോ­ഗ­സ്ഥര്‍ അ­റി­യി­ച്ചു. മം­ഗല്‍­പാ­ടി കു­ടി­വെ­ള­ള പ­ദ്ധ­തി­യി­ലെ പ്ര­ശ്‌­നം പ­രി­ഹ­രി­ക്കും. പു­തി­യ പ­ദ്ധ­തി ന­ട­പ്പാ­ക്കി­യ­തോ­ടെ നേ­ര­ത്തെ പ്ര­വര്‍­ത്തി­ച്ചി­രു­ന്ന മൂ­ന്നു കു­ടി­വെ­ള­ള പ­ദ്ധ­തി ഉ­പേ­ക്ഷി­ച്ച­ത് പു­ന­സ്ഥാ­പി­ക്കു­ന്ന­ത് സം­ബ­ന്ധി­ച്ച് ചര്‍­ച്ച ചെ­യ്യാന്‍ അ­ടു­ത്ത ബു­ധ­നാ­ഴ്­ച മം­ഗല്‍­പാ­ടി പ­ഞ്ചാ­യ­ത്തില്‍ ബ­ന്ധ­പ്പെ­ട്ട­വ­രു­ടെ യോ­ഗം ചേ­രു­ന്ന­താ­ണ്. പൊ­ട്ടി­പൊ­ളി­ഞ്ഞു­പോ­യ­ കോ­ളി­യ­ടു­ക്കം­-­ദേ­ളി കു­ടി­വെ­ള­ള പ­ദ്ധ­തി­യു­ടെ പൈ­പ്പ് ലൈന്‍ മാ­റ്റു­ന്ന പ്ര­വൃ­ത്തി ­ര­ണ്ടാ­ഴ്­ച­യ്­ക്ക­കം പൂര്‍­ത്തീ­ക­രി­ക്കും. 104 കു­ടും­ബ­ങ്ങള്‍­ക്കാ­ണ് ഈ പൈ­പ്പ് ലൈ­നി­ലൂ­ടെ വെ­ള­ള­മെ­ത്തി­ച്ചു­കൊ­ണ്ടി­രു­ന്ന­ത്.­
ഉ­ദു­മ­ പ­ഞ്ചാ­യ­ത്തില്‍ മ­ത്സ്യ­ഗ്രാ­മം പ­ദ്ധ­തി­യ­നു­സ­രി­ച്ചു 1.­30 കോ­ടി രൂ­പാ ചെ­ല­വില്‍ ന­ട­പ്പാ­ക്കു­ന്ന കു­ടി­വെ­ള­ള പ­ദ്ധ­തി ത്വ­രി­ത­പ്പെ­ടു­ത്ത­ണ­മെ­ന്ന് മ­ന്ത്രി­യോ­ട് അ­ഭ്യര്‍­ത്ഥി­ച്ചു. പ­ദ്ധ­തി ക­ഴി­ഞ്ഞ വര്‍­ഷം ഏ­റ്റെ­ടു­ത്തി­രു­ന്നു­വെ­ങ്കി­ലും വേ­ണ്ട­ത്ര പു­രോ­ഗ­തി കൈ­വ­രി­ച്ചി­ട്ടി­ല്ല. റോ­ഡ് നിര്‍­മ്മാ­ണം മൂ­ലം പൈ­പ്പ് പൊ­ട്ടി മു­ട­ങ്ങി­യി­രു­ന്ന മാ­ലോം­കു­ടി­വെ­ള­ള പ­ദ്ധ­തി പൂര്‍­ത്തീ­ക­രി­ക്ക­ണ­മെ­ന്നും ആ­വ­ശ്യം അ­വ­ത­രി­പ്പി­ച്ചു. മ­ഞ്ചേ­ശ്വ­രം നി­യോ­ജ­ക­മ­ണ്­ഡ­ല­ത്തി­ലെ 14 കോ­ടി രൂ­പാ ചെ­ല­വില്‍ നിര്‍­മ്മി­ച്ച കു­ടി­വെ­ള­ള പ­ദ്ധ­തി­യില്‍ ജ­ല ശേ­ഖ­ര­ണ­ത്തി­നു­ള­ള ന­ട­പ­ടി കൈ­ക്കൊ­ള­ള­ണം.­ നീ­ലേ­ശ്വ­രം താ­ലൂ­ക്കാ­ശു­പ­ത്രി­യില്‍ ജ­ല­ദൗര്‍­ല­ഭ്യ­മൂ­ലം ആ­ഴ്­ച­യില്‍ ഒ­രു­ദി­വ­സം രോ­ഗി­ക­ളെ അ­ഡ്­മി­റ്റ് ചെ­യ്യാ­തെ തി­രി­ച്ച­യ്­ക്കു­ന്ന സ്ഥി­തി ഉ­ണ്ടെ­ന്നും ഇ­തു പ­രി­ഹ­രി­ക്കാന്‍ ജ­ല­വി­ത­ര­ണ പ­ദ്ധ­തി വേ­ണ­മെ­ന്നും മ­ന്ത്രി­യോ­ട് അ­ഭ്യര്‍­ത്ഥി­ച്ചു.­ കു­ടി­വെ­ള­ള പ­ദ്ധ­തി­യു­ടെ ഭാ­ഗ­മാ­യി­ ബാ­വി­ക്ക­ര­യില്‍ റെ­ഗു­ലേ­റ്റ­റി­ന്റെ 58 മീ­റ്റര്‍ നീ­ള­ത്തി­ലു­ള­ള നിര്‍­മ്മാ­ണം ഈ വര്‍­ഷം പൂര്‍­ത്തീ­ക­രി­ക്കും. ബാ­ക്കി­യു­ള­ള 61 മീ­റ്റര്‍ നിര്‍­മ്മാ­ണം അ­ടു­ത്ത വര്‍­ഷം പൂര്‍­ത്തീ­ക­രി­ക്കും. 2015 ജൂണ്‍ മാ­സ­ത്തി­നു­മു­മ്പ് ഈ പ­ദ്ധ­തി ന­ട­പ്പാ­ക്കി ജ­ന­ങ്ങള്‍­ക്ക് കു­ടി­വെ­ള­ളം ല­ഭ്യ­മാ­ക്കാന്‍ ക­ഴി­യും. ഗ്രാ­മ­പ­ഞ്ചാ­യ­ത്ത് പ്ര­സി­ഡ­ണ്ടു­മാ­രും,മു­നി­സി­പ്പല്‍ ചെ­യര്‍­പേ­ഴ്‌­സണ്‍­മാ­രും കു­ടി­വെ­ള­ള പ്ര­ശ്‌­നം പ­രി­ഹ­രി­ക്കു­ന്ന­തി­നു­ള­ള നിര്‍­ദ്ദേ­ശ­ങ്ങള്‍ മ­ന്ത്രി­ക്ക് സ­മര്‍­പ്പി­ച്ചു.
യോ­ഗ­ത്തില്‍ എം­എല്‍­എ­മാ­രാ­യ പി.­­ബി.­­അ­ബ്­ദുള്‍ റ­സാ­ഖ്,­എന്‍.­­എ.­­നെ­ല്ലി­ക്കു­ന്ന്,­ഇ.­­ച­ന്ദ്ര­ശേ­ഖ­രന്‍,­കെ.­­കു­ഞ്ഞി­രാ­മന്‍(­തൃ­ക്ക­രി­പ്പൂര്‍)­ജി­ല്ലാ­പ­ഞ്ചാ­യ­ത്ത് പ്ര­സി­ഡ­ണ്ട് പി.­­പി.­­ശ്യാ­മ­ളാ­ദേ­വി,ജി­ല്ലാ­ക­ള­ക്­ടര്‍ പി.­­എ­സ്.­­മു­ഹ­മ്മ­ദ് സ­ഗീര്‍,­ജ­ന­പ്ര­തി­നി­ധി­കള്‍,­ഉ­ദ്യോ­ഗ­സ്ഥര്‍ തു­ട­ങ്ങി­യ­വര്‍ പ­ങ്കെ­ടു­ത്തു.­


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.