Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
Home
Iuml
Kasaragod
കാസര്‍കോട്
സാമൂഹ്യപ്രവര്‍ത്തനങ്ങളിലൂടെ മുസ്‌ലിം ലീഗ് കരുത്താര്‍ജ്ജിക്കണം: ചെര്‍ക്കളം
സാമൂഹ്യപ്രവര്‍ത്തനങ്ങളിലൂടെ മുസ്‌ലിം ലീഗ് കരുത്താര്‍ജ്ജിക്കണം: ചെര്‍ക്കളം
ഉദുമ: സാമൂഹ്യപ്രവര്‍ത്തനങ്ങളിലൂടെ മുസ്‌ലിം ലീഗ് കരുത്താര്‍ജ്ജിക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള പറഞ്ഞു. മുസ്‌ലിം ലീഗ് ഉദുമ മണ്ഡലം പഠന ശിബിരം തന്‍ശീദ്-13 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദുമ എരോല്‍ പാലസിലെ കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജി നഗറില്‍ നടന്ന ക്യാമ്പില്‍ എം.എസ്.മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി പതാക ഉയര്‍ത്തി. ജനറല്‍ സെക്രട്ടറി ഷാഫി ഹാജി കട്ടക്കാല്‍ സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് ചരിത്രപഥങ്ങളിലൂടെ എന്ന വിഷയത്തില്‍ കെ.ഐ.എ.പി ചെയര്‍മാനും ചരിത്രകാരനുമായ എം.സി.വടകരയും നേതൃത്വം, സംഘടന, സംഘാടകത്വം എന്ന വിഷയത്തില്‍ കര്‍ഷക സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്യാംസുന്ദറും മുസ്‌ലിം ലീഗ് വര്‍ത്തമാനകാല രാഷ്ട്രീയം എന്ന വിഷയത്തില്‍ ഷെരീഫ് തങ്കയവും ക്ലാസെടുത്തു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി.അഹമ്മദലി, ജില്ലാ സെക്രട്ടറി കെ.ഇ.എ.ബക്കര്‍, യൂത്ത്‌ലീഗ് ജില്ലാ ട്രഷറര്‍ കെ.ബി.എം.ഷെരീഫ്, മുസ്‌ലിം മണ്ഡലം ട്രഷറര്‍ കെ.എ.അബ്ദുല്ലഹാജി, സെക്രട്ടറി കരിം കുണിയ, യൂത്ത്‌ലീഗ് ജില്ലാ സെക്രട്ടറി അഷറഫ് എടനീര്‍, മണ്ഡലം പ്രസിഡണ്ട് ടി.ഡി.കബീര്‍, പ്രസംഗിച്ചു. സമാപന സമ്മേളനം മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി.ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡണ്ട് കാപ്പില്‍ മുഹമ്മദ് പാഷ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പി.എ.അബൂബക്കര്‍ഹാജി സ്വാഗതം പറഞ്ഞു. കല്ലട്ര അബ്ദുല്‍ ഖാദര്‍, എം.എച്ച്.മുഹമ്മദ് കുഞ്ഞി, ഹംസ തൊട്ടി, കെ.ബി.മുഹമ്മദ് കുഞ്ഞി, ശംസുദ്ദീന്‍ ചെമ്പിരിക്ക, ഉസാം പള്ളങ്കോട്, ഷെരീഫ് കൊടവഞ്ചി, അബ്ബാസ് ബന്താട്, ടി.പി.കുഞ്ഞബ്ദുല്ല ഹാജി, എ.പി.ഹസൈനാര്‍, എന്‍.എ.മാഹിന്‍, ജലീല്‍ കോയ പ്രസംഗിച്ചു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കോഴിക്കോട്:[www.malabarflash.com] പ്രമുഖ പണ്ഡിതനും നിരവധി മഹല്ലുകളുടെ ഖാസിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവാറ അംഗവും എസ് വൈ ...
-
കുറ്റ്യാടി: സ്വകാര്യ ബസ് ഡ്രൈവര്‍ പാലേരി പാറക്കടവിലെ കേളോത്ത് അജ്മലിനെ (22) പേരാമ്പ്ര ഹൈസ്കൂള്‍ റോഡിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത...
-
പള്ളിക്കര: കല്ലിങ്കാല്‍ യൂത്ത് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 11ന് നടത്തപ്പെടുന്ന സമൂഹ വിവാഹ പരിപാടിയുടെ സംഘാടക സമിതി ഓഫീസ് ഗള്‍ഫ...
-
ദോഹ:[www.malabarflash.com] ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകര്‍ക്ക് ആവേശമായി 2022ലെ ലോകകപ്പിന്റെ തീയതി ഫിഫ പ്രഖ്യാപിച്ചു. 2022 നവംബര്‍ 21...
-
ഭോപ്പാല്‍:[www.malabarflash.com] വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.എല്‍.എ രംഗത്ത്. ഈദ് ദിനത്തില്‍ മുസ്ലിങ്ങള്‍ നിരപരാധികളായ മൃഗങ്ങളെ ...


No comments:
Post a Comment