Latest News

പൃഥ്വിരാജ് ലണ്ടന്‍ ബ്രിഡ്ജില്‍


അനില്‍ സി.മേനോന്‍ സംവിധാനം ചെയ്യുന്ന  പുതിയ ചിത്രത്തില്‍ പൃഥ്വിരാജ് നായകനാകും.  ലണ്ടന്‍ ബ്രിഡ്ജ് എന്നാണ് ചിത്രത്തിന്റെ പേര്. സുരേഷ് ഗോപിയെ നായകനാക്കി രാഷ്ട്രം, കളക്ടര്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് അനില്‍.

ജിനു അബ്രഹാമാണ്  ലണ്ടന്‍ ബ്രിഡ്ജിന് തിരക്കഥയൊരുക്കുന്നത്. പൃഥ്വിരാജ് പൊലീസ് വേഷത്തിലെത്തിയ  മാസ്‌റ്റേഴ്‌സിന് തിരക്കഥയൊരുക്കിയതും ജിനു ആയിരുന്നു. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഇംഗ്‌ളീഷ് എന്ന സിനിമയ്ക്കു ശേഷം പൂര്‍ണമായും ലണ്ടനില്‍ ചിത്രീകരിക്കുന്ന സിനിമയാകും ലണ്ടന്‍ ബ്രിഡ്ജ്. നായികയെയും മറ്റു കഥാപാത്രങ്ങളെയും ഉടന്‍ തീരുമാനിക്കും.

Tags: Shyamaprasad, English, Mollywood movie, UK, London Bridge , Prithviraj , Anil C Menon, Suresh Gopi, Collector, Rashtram,  Masters , scribe,  Jinu Abraham, scriptwriter , confirms, Prithviraj on Masters

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.