കൂടെയുണ്ടായിരുന്ന കീഴൂര്‍ കടപ്പുറം സ്വദേശികളും നളിനാക്ഷന്റെ ബന്ധുക്കളുമായ രാജന്‍ (44), പ്രഭാകരന്‍ (34) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കടപ്പുറത്ത് നിന്ന് ഒരു നോട്ടിക്കല്‍ മൈല്‍ അകലെവെച്ചാണ് മിന്നലേറ്റത്.
ചെറുവള്ളത്തില്‍ മത്സ്യബന്ധനത്തിന് പോയ മൂന്ന് പേരും മടങ്ങാന്‍ നേരത്താണ് മിന്നലുണ്ടായത്. മിന്നലിന്റെ ആഘാതത്തില്‍ തോണിക്ക് കേടുപാടുണ്ടാവുകയും അടിഭാഗത്ത് രണ്ട് ദ്വാരങ്ങള്‍ വീഴുകയും ചെയ്തു. മിന്നലേറ്റ നളിനാക്ഷനെ ഉടന്‍തന്നെ കരക്കെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കീഴൂര്‍ കടപ്പുറത്തെ ഇളയോതി ആയത്താറുടെയും കല്യാണി അമ്മയുടെയും മകനാണ് നളിനാക്ഷന്‍.
ഭാര്യ: സുഗമ. മക്കള്‍: നിതേഷ്, ജിത്തു, നന്ദു, ഷിജു. സഹോദരങ്ങള്‍: കമല, ശങ്കരി, ലീല.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment