Latest News

ഫ്‌ളാറ്റില്‍ നിന്നും യുവാവ് വീണുമരിച്ച സംഭവം: കാമുകിയും സഹോദരനുമുള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

Gulf, Obituary, Fall to death
ഷാര്‍ജ: അല്‍ തവാനിലെ ഫ്‌ളാറ്റിലെ ഇരുപതാം നിലയില്‍ നിന്നും യുവാവ് വീണുമരിച്ച സംഭവത്തില്‍ കാമുകിയും സഹോദരനുമുള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. അറബ് യുവാവാണ് വീണുമരിച്ചത്. ഇയാള്‍ സഹോദരനൊപ്പം ഫ്‌ളാറ്റില്‍ താമസിച്ചു വരുന്നതിനിടയിലാണ് സംഭവം. 

അടുക്കളയിലെ ജനലിലൂടെയാണ് ഇയാള്‍ പുറത്തേയ്ക്ക് വീണത്. നിശാക്ലബിലെ ജീവനക്കാരനാണ് സഹോദരന്‍. സഹോദരനും സഹോദരന്റെ കാമുകിയും യുവാവിന്റെ കാമുകിയും വീട്ടുജോലിക്കാരിയുമാണ് അറസ്റ്റിലായത്. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. അപകടം നടക്കുമ്പോള്‍ യുവാവ് മദ്യലഹരിയിലായിരുന്നുവെന്ന് പ്രാഥമീക അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. 

കാമുകിമാരും ജോലിക്കാരിയും സഹോദരനും മദ്യപിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Keywords: Gulf, Obituary, Fall to death

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.