Latest News

അമ്മ മരിച്ചനിലയില്‍; മകന്‍ അറസ്റ്റില്‍


ഇടുക്കി: അമ്മ തലയ്ക്ക് അടിയേറ്റു മരിച്ച സംഭവത്തില്‍ മകന്‍ അറസ്റ്റില്‍. ഇടുക്കി പെരുവന്താനത്തിന് സമീപം കൊയ്‌നാട്ടില്‍ കയ്പള്ളിയില്‍ മറിയക്കുട്ടി കൊല്ലപ്പെട്ട കേസിലാണ് മകന്‍ ജോബിയെ അറസ്റ്റ് ചെയ്തത്. ഇന്നുരാവിലെ ഏഴ് മണിയോടെ സമീപവാസികളാണ് വീട്ടിലെ കക്കൂസില്‍ മറിയക്കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തലയ്ക്ക് അടിയേറ്റതായി കണ്ടനാട്ടുകാര്‍ ജോബിയെ പിടികൂടി പൊലീസില്‍ ഏല്പിക്കുകയായിരുന്നു. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന ജോബിയുടെ സുഹൃത്തിനെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്ന നിഗമനത്തിലാണ് പൊലീസ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.