Latest News

ബേക്കല്‍ പോലീസിനെതിരെ യൂത്ത്‌ലീഗ്

ഉദുമ: ഉദുമ കാപ്പിലില്‍ സി.പി.എം.പ്രവര്‍ത്തകര്‍ ഏകപക്ഷീയമായ അക്രമം തുടരുന്നത് പോലീസ് പ്രതികളെ പിടിക്കാത്തതിനാലാണ് യൂത്ത് ലീഗ്.
കഴിഞ്ഞ ദിവസം ബൈക്കില്‍ വീട്ടിലേക്ക് പോവുന്നതിനിടയില്‍ കാപ്പില്‍ ശാഖ യൂത്ത് ലീഗ് സെക്രട്ടറി
ഇഖ്ബാലിനെ കൊപ്പലില്‍ വെച്ച് ഒരു കൂട്ടം സി.പി.എം.പ്രവര്‍ത്തകര്‍ വധിക്കാന്‍ ശ്രമിക്കുകയും ഉണ്ടായി. കഴിഞ്ഞ ഫെബ്രുവരി 26 ലീഗ് പ്രവര്‍ത്തകന്‍ സിനാനെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ പ്രതികളെ ഇതു വരെ പിടികൂടിയിട്ടില്ല, കൂടാതെ കഴിഞ്ഞ മാസം പാലക്കുന്ന് ഭരണി മഹോത്സവ ദിവസം എം.എസ്.എഫ് പ്രവര്‍ത്തകനെ അക്രമിച്ച കേസിലും പോലീസിന്റെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല.
അക്രമികളെ പിടികൂടുന്നതിന് പകരം ലീഗ് പ്രവര്‍ത്തകരെ കളളക്കേസില്‍ കുടുക്കി ജയിലിടക്കുന്ന ബേക്കല്‍ പോലീസിന്റെ നിതി നിഷേധത്തിനെതിരെ ശക്തമായ പ്രക്ഷോപം ആരംഭിക്കുമെന്ന് യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ കാപ്പില്‍ കെ.ബി.എം ഷെരീഫ് പ്രസ്താവനയില്‍ പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.