ഭട്കല്‍: റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ കാല്‍നടയാത്രക്കാരന്‍ ഓട്ടോയിടിച്ച് മരിച്ചു. മഗ്‌ദോം കോളനി നിവാസി മുഹമ്മദ് അലി കോബാട്ടെ (70) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 10.45ന് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപത്തുവച്ചാണ് അപകടമുണ്ടായത്. മുഹമ്മദ് അലിയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മറ്റൊരു വഴിയാത്രക്കാരി ഫാത്തിമയ്ക്കും അപകടത്തില്‍ പരിക്കേറ്റു. പ്രാഥമീക ചികില്‍സയ്ക്കുശേഷം ഇവരെ വിട്ടയച്ചു.
Keywords: Karnataka, Accident, Obituary, Bhatkal,


No comments:
Post a Comment