പട്‌ന: കിഴക്കന്‍ ഡല്‍ഹിയില്‍ അഞ്ച് വയസുകാരി ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റിലായി. മുഖ്യപ്രതി മനോജ് കുമാറിന്റെ സുഹൃത്ത് പ്രദീപിനെയാണ് ഡല്‍ഹി പൊലീസിന്റെ പ്രത്യേകസംഘം ബിഹാറില്‍നിന്ന് തിങ്കളാഴ്ച പുലര്‍ച്ചെ പിടികൂടിയത്.
മനോജ് കുമാറിനെ ബിഹാറിലെ മുസാഫര്‍പൂരില്‍നിന്ന് ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. അയാളെ ചോദ്യം ചെയ്തപ്പോഴാണ് കുറ്റകൃത്യത്തില്‍ കൂട്ടാളിയായി ഒരാള്‍കൂടി ഉണ്ടായിരുന്നുവെന്ന വിവരം പൊലീസിന് ലഭിച്ചത്.
ബിഹാറിലെ ദര്‍ഭംഗ ജില്ലക്കാരനാണ് അറസ്റ്റിലായ പ്രദീപ്. ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയവെയാണ് പൊലീസ് ഇയാളെ പിടികൂടിയതെന്ന് ബിഹാര്‍ ഡി.ജി.പി അഭയാനന്ദ് മാധ്യമങ്ങളോട് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയശേഷം ഇയാളെ ന്യൂഡല്‍ഹിയിലേക്ക് കൊണ്ടുവരും.
കേസിലെ മുഖ്യപ്രതി മനോജ് കുമാറിനെ മെയ് നാലുവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഡല്‍ഹി പൊലീസ് രണ്ടു ദിവസം ഇയാളെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടെയാണ് രണ്ടാമനായ പ്രദീപിനെക്കുറിച്ച് സുപ്രധാന വിവരം ലഭിച്ചത്.
ഡല്‍ഹി പൊലീസ് കമ്മീഷണര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ തലസ്ഥാനത്ത് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നതിനിടെയാണ്, സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ടാമനെയും പൊലീസ് പിടികൂടിയത്. ഡല്‍ഹി പൊലീസും ബിഹാര്‍ പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് പ്രദീപിനെ കണ്ടെത്തിയതെന്ന് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ നീരജ് കുമാര്‍ പറഞ്ഞു.
കിഴക്കന്‍ ഡല്‍ഹിയിലെ ഗാന്ധിനഗര്‍ പ്രദേശത്ത് മനോജ് കുമാറിന്റെ ഫ് ളാറ്റിനുള്ളില്‍ ഏപ്രില്‍ 15 നാണ് അഞ്ചു വയസുകാരി ബലാത്സംഗത്തിനും ക്രൂരമായ പീഡനത്തിനും ഇരയായത്. 40 മണിക്കൂറിനുശേഷമാണ് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്.
ബാലിക മരിച്ചിട്ടുണ്ടാകുമെന്ന് കരുതിയ മനോജ് കുമാര്‍ താമസസ്ഥലത്തുനിന്ന് രക്ഷപെട്ടിരുന്നു. ഒരേ ഫ് ളാറ്റ് സമുച്ചയത്തിലാണ് മനോജ് കുമാറും ക്രൂരതയ്ക്കിരയായ കുട്ടിയുടെ കുടുംബവും താമസിച്ചിരുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment