ബൊകാഖത്ത്: ശിരോവസ്ത്രം അണിഞ്ഞ് സ്‌കൂളിലെത്തിയ മുസ്ലിം പെണ്‍കുട്ടിക്ക് അസമില്‍ സ്‌കൂളില്‍നിന്ന് വിലക്ക്. നാലു വയസുകാരിയായ ഫാത്തിമ ബീബി എന്ന പെണ്‍കുട്ടിയെയാണ് സ്‌കൂളില്‍നിന്ന് പുറത്താക്കിയത്. ശിരോവസ്ത്രം അണിയുന്നത് ഉപേക്ഷിച്ചാല്‍ മാത്രമേ സ്‌കൂളില്‍ പ്രവേശിപ്പിക്കൂ എന്നാണ് അധികൃതര്‍ പറയുന്നത്. ഇതോടെ സ്‌കൂളിനെതിരേ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കുട്ടിയുടെ മാതാപിതാക്കള്‍.
ശിരോവസ്ത്രം പാരമ്പര്യത്തിന്റെ ഭാഗമാണ്. സ്‌കൂള്‍ കുട്ടികള്‍ മാത്രമല്ല, മുതിര്‍ന്നവരും ഇതു ധരിക്കുന്നത് പതിവാണ്. യൂണിഫോം പൂര്‍ണമായും ധരിച്ചതിനു ശേഷമാണ് മകള്‍ ശിരോവസ്ത്രം ധരിക്കുന്നതെന്നും അമ്മ അലീ അഹമ്മദ് പറഞ്ഞു. ഒന്നുകില്‍ സ്‌കൂളിലെ നിയമം പാലിക്കണമെന്നും അല്ലെങ്കില്‍ സ്‌കൂളിലോട്ട് മകളെ അയയ്ക്കരുതെന്നും കാട്ടി സ്‌കൂള്‍ അധികൃതര്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment