തിരുവനന്തപുരം: യു ഡി എഫ് വിട്ട് ഇടതുമുന്നണിയിലേക്ക് ആരും പോകില്ലെന്ന് രമേശ് ചെന്നിത്തല. യു ഡി എഫ് വിട്ടവര്‍ പശ്ചാത്തപിച്ചിട്ടേയുള്ളൂ. പ്രതിപക്ഷ നേതാവിനെ അംഗീകരിക്കാത്ത ഇടതുമുന്നണിയിലേക്ക് ആരും പോകില്ല. ഇപ്പോള്‍ കെ ആര്‍ ഗൗരിഅമ്മയ്ക്കും എം വി ആറിനും പിന്നാലെ പോകുന്ന ഗതികേടാണ് ഇടതുമുന്നണിക്കുള്ളത്.
പാര്‍ട്ടി വിട്ടപ്പോള്‍ എം വി ആറിനെയും ഗൗരിഅമ്മയെയുമൊക്കെ ഉന്‍മൂലനം ചെയ്യാനായിരുന്നു സി പി എം പ്രവര്‍ത്തിച്ചിരുന്നത്. ചൊവ്വാഴ്ചയോടെ യു ഡി എഫിലെ പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിക്കും. എന്ത് വന്നാലും നന്നാകില്ലെന്ന് തീരുമാനിച്ചവരോട് ക്ഷമിക്കാനാകില്ല.


No comments:
Post a Comment