ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം പാസാക്കിയ നിയമം ചോദ്യം ചെയ്യാന്‍ തമിഴ്‌നാടിന് അവകാശമില്ലെന്ന് കേരളം. ഇതുള്‍പ്പെടെ കേരളത്തിന്റെ വാദങ്ങള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു.
കേരളം 648 പേജുള്ള വാദങ്ങളാണ് സമര്‍പ്പിച്ചത്. മുല്ലപ്പെരിയാര്‍ അന്തര്‍സംസ്ഥാന ജലതര്‍ക്കമാണെങ്കില്‍ ജല ട്രിബ്യുണലാണ് കേസ് പരിഗണിക്കേണ്ടത്.
മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയില്‍ കേരളത്തിന്റെ വാദങ്ങള്‍ പൂര്‍ണ്ണമായി നിരത്താന്‍ അനുവദിച്ചിട്ടില്ല. കേസ് ചൊവ്വാഴ്ച പരിഗണിക്കും.


No comments:
Post a Comment