Latest News

നാവീക സേനാ ഉദ്യോഗസ്ഥനെതിരെ ഭാര്യയുടെ ലൈംഗീകാരോപണം

Kerala, Sexual assault, Wife, Naval officer,
കൊച്ചി: കൊച്ചി ദക്ഷിണമേഖലാ നാവിക ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥര്‍ ലൈംഗീക വിവാദത്തില്‍. നാവികസേനാ ആസ്ഥാനത്ത് ലഫ്. തസ്തികയില്‍ പ്രവര്‍ത്തിക്കുന്ന രവി കിരണിന്റെ ഭാര്യ സുജാതയാണ് കമ്മഡോര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനടക്കം 10 പേര്‍ക്കെതിരേ ഹാര്‍ബര്‍ പോലീസില്‍ പരാതി നല്‍കിയത്.

മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് വശംവദയാകാനും രാത്രികാലങ്ങളില്‍ നടക്കുന്ന പാര്‍ട്ടികളില്‍ പങ്കെടുത്ത് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കൊപ്പം ചെലവഴിക്കാനും ഭര്‍ത്താവ് നിര്‍ബന്ധിച്ചുവെന്ന് ആരോപിക്കുന്ന സുജാത ഭര്‍ത്താവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേയാണ് പരാതി നല്‍കിയത്. ഇതിനു വിസമ്മതിച്ച തന്നെ മുറിയില്‍ പൂട്ടിയിട്ടതായും മാനസീകമായും ശാരീരികമായും പീഡിപ്പിച്ചതായും സുജാത പരാതിയില്‍ പറയുന്നു. പരാതിയുമായി പ്രതിരോധമന്ത്രി എ.കെ ആന്റണിയുടെ ഓഫീസിലേക്ക് ബന്ധപ്പെട്ടപ്പോള്‍ നാവികസേനാ ആസ്ഥാനത്ത് പരാതി നല്‍കാനായിരുന്നു നിര്‍ദേശം. ഇതനുസരിച്ച് പരാതി നല്‍കാനെത്തിയ തനിക്ക് അപമാനമായിരുന്നു നേരിടേണ്ടിവന്നതെന്നും ഇവര്‍ പറയുന്നു. ഈ മാസം രണ്ടിനാണ് ഒഡീഷ സ്വദേശിനിയായ സുജാത പരാതിയുമായി പോലീസിനെ സമീപിച്ചത്.
നാലിന് പോലീസ് പരാതിയില്‍ കേസെടുത്തിരുന്നു. സംഭവത്തില്‍ പോലീസ് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. 

അതേസമയം ഇത് ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള കുടുംബവഴക്കാണെന്നും അതിലേക്ക് നാവികസേനയെ വലിച്ചിഴച്ചത് നിര്‍ഭാഗ്യകരമായിപ്പോയെന്നും കൊച്ചി നാവികസേനാ ആസ്ഥാനത്തെ പിആര്‍ഒ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. സുജാതയുടെ പരാതിയില്‍ യാഥാര്‍ഥ്യമില്ലെന്നും അന്വേഷണത്തില്‍ സത്യം പുറത്തുവരുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഡല്‍ഹി ഐഐടിയില്‍ നിന്ന് ബിരുദമെടുത്ത സുജാത, രവി കിരണിനെ പ്രണയിച്ചാണ് വിവാഹം കഴിച്ചത്.

Keywords: Kerala, Sexual assault, Wife, Naval officer, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.