Latest News

ഗണേഷ്കുമാര്‍ തനിക്കെതിരേ ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് പി.സി ജോര്‍ജ്

Kerala, PC George, Ganesh Kumar
കോട്ടയം: കെ.ബി ഗണേഷ്കുമാര്‍ തനിക്കെതിരേ ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് തുടര്‍ന്നാല്‍ ഗണേഷിന്റെ കൂടുതല്‍ ചരിത്രം വെളിപ്പെടുത്തുമെന്നും പി.സി ജോര്‍ജ് പറഞ്ഞു. 

മര്യാദയ്ക്ക് വായടച്ചിരുന്നാല്‍ ഗണേഷിന് കൊള്ളാം. തന്നെ ഒരു സ്ത്രീയുടെയും ഭര്‍ത്താവ് തല്ലിയിട്ടില്ല. തന്റെ ഒരു വാച്ചും കോടതി ലേലം ചെയ്യാന്‍ വെച്ചിട്ടില്ല. ഇപ്പോള്‍ മന്ത്രിസ്ഥാനം മാത്രമേ പോയുള്ളൂവെന്നും വായടച്ചില്ലെങ്കില്‍ ഗണേഷിന് ഉള്ള മാനം കൂടി പോകുമെന്നും പി.സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. നെല്ലിയാമ്പതി വിഷയത്തിന്റെ തുടര്‍ച്ചയാണ് തന്റെ രാജിയിലേക്ക് എത്തിച്ച സംഭവങ്ങളെന്ന് ഗണേഷ് ആരോപിച്ചിരുന്നു. 

ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ കുറച്ചുദിവസങ്ങളായി മൌനം പാലിച്ച പി.സി ജോര്‍ജ് വീണ്ടും പ്രതികരണത്തിന് മുതിര്‍ന്നത്. മൌനം വിദ്വാന് ഭൂഷണമാണ്. എന്നാല്‍ അതിമൌനം ഭ്രാന്തിന്റെ ലക്ഷണമാണെന്നും അതിനാലാണ് പ്രതികരിക്കുന്നതെന്നും പി.സി ജോര്‍ജ് പറഞ്ഞു. ഗണേഷ് വിഷയത്തില്‍ ജനം സത്യം മനസിലാക്കിയതില്‍ സന്തോഷമുണ്ടെന്നും പി.സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

Keywords: Kerala, PC George, Ganesh Kumar

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.