Latest News

ട്രെയിന് മുന്നിൽചാടി ആത്മഹത്യചെയ്യാനെത്തിയ വിദ്യാർത്ഥി ഞെരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു

Kerala, Student, Suicide, Love,
കൊട്ടാരക്കര: ട്രെയിന് മുന്നിൽചാടി ജീവനൊടുക്കാനെത്തിയ എൻജിനിയറിംഗ് വിദ്യാർത്ഥി കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് ആശുപത്രിയിലായി. കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിൽ ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം.

തമിഴ്നാട്ടിലെ എൻജിനീയറിംഗ് കോളേജിലെ അവസാനവർഷ വിദ്യാർത്ഥിയായ കുര വടകോട് സ്വദേശി അനൂപി(23)നെയാണ് കൊട്ടാരക്കര പൊലീസ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രണയനൈരാശ്യത്തെ തുടർന്ന് ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കാൻ എത്തിയ ഇയാൾ രാത്രിയിൽ ട്രെയിനില്ലെന്ന് മനസിലാക്കിയതിനെ തുടർന്ന് കൈത്തണ്ടയിലെ ഞരന്പ് മുറിച്ച് ആത്മഹത്യാശ്രമം നടത്തുകയായിരുന്നു. രക്തം വാർന്ന് അവശനിലയിലായ ഇയാളെ വിവരമറിഞ്ഞെത്തിയ പൊലീസ് സംഘമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Keywords: Kerala, Student, Suicide, Love,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.