രാവിലെ 10ന് ആരംഭിക്കുന്ന ക്യാമ്പില്‍ വ്യക്തിത്വ വികസനം, മനഃശാസ്ത്രം, പഠനരംഗത്തെ ആധുനികരീതി തുടങ്ങിയ വിഷയങ്ങളില്‍ ഡിജിറ്റല്‍ സൗകര്യത്തോടെ പ്രമുഖ ചിന്തകനും മനഃശാസ്ത്ര വിദഗ്ധനുമായ ഡോ. അബ്ദുസ്സലാം ഓമശ്ശേരി ക്ലാസിന് നേതൃത്വം നല്‍കും. 9.30ന് രജിസ്ട്രേഷന് ആരംഭിക്കും. പ്രതിനിധികള്‍ക്ക് ബാഡ്ജ് വിതരണം പൂര്‍ത്തിയായി.
യോഗത്തില്‍ കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി അധ്യക്ഷത വഹിച്ചു. സി കെ അബ്ദുല്‍ ഖാദിര്‍ ദാരിമി ഉദ്ഘാടനം ചെയ്തു. വികെ അബ്ദുല്ല മൗലവി, സി എ ഹമീദ് മൗലവി, ഹാരിസ് സഖാഫി കുണ്ടാര്‍, അബ്ദുറസാഖ് സഖാഫി, ഉസ്മാന് സഖാഫി തലക്കി, അബ്ദുറഹ്മാന് സഅദി, ഹംസ സഖാഫി ഒലയംപാടിതുടങ്ങിയവര് സംബന്ധിച്ചു. ഇല്യാസ് കൊറ്റുമ്പ സ്വാഗതവും ബശീര്‍ മങ്കയം നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment