Latest News

ഒബായ്ക്ക് വന്ന കത്തില്‍ മാരക വിഷാംശം

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബായ്ക്ക് വന്ന കത്തില്‍ വിഷാംശം. വിശദമായ പരിശോധനയിലാണ് കത്തില്‍ മാരക വിഷമായ റിസിന്‍ കണ്ടെത്തിയത്. ഇതോടെ തുടര്‍ പരിശോധനയ്ക്ക് കത്ത് കൈമാറിയിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ എഫ്ബിഐ അന്വേഷണം ആരംഭിച്ചു. മറ്റൊരു സെനറ്റര്‍ക്കും ഇതേ വിലാസത്തില്‍നിന്നു കത്തു വന്നിരുന്നു. ഇതിലും വിഷാംശമുണ്ടെന്നു പരിശോധനയില്‍ കണ്ടെത്തി.

കത്ത് അയച്ച വ്യക്തിയെ തിരിച്ചറിഞ്ഞതായാണ് സൂചന. എന്നാല്‍ ഇതേവരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ്് നടന്നിട്ടില്ലെന്ന് എഫ്ബിഐ അറിയിച്ചു. കാസറ്റര്‍ ബീന്‍സില്‍നിന്നാ്ണ റിസിന്‍ നിര്‍മിക്കുന്നത്. ഇത് ശരീരത്തിനുള്ളില്‍ ചെന്നാല്‍ 36 മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കാം.

ബോസ്റ്റണിലെ തീവ്രവാദി ആക്രമണത്തിനു പിന്നാലെയാണ് ഒബാമയ്ക്ക് വിഷാംശമുള്ള കത്ത് വന്നിരിക്കുന്നത്. വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തതിനു ശേഷം അമേരിക്കയെ ഉലച്ച തീവ്രവാദി ആക്രമണമാണ് ബോസ്റ്റണില്‍ അരങ്ങേറിയത്. ഇരട്ട സ്‌ഫോടനങ്ങളില്‍ മൂന്നു പേരാണ് മരിച്ചത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.