കോഴിക്കോട്: കെ.വി.ആര് മോട്ടോഴ്സില്‍ കാവല്‍ക്കാരനെ കെട്ടിയിട്ട് ബൈക്കുകള്‍ മോഷ്ടിക്കാന്‍ ശ്രമം. ദേശീയപാതയില്‍ ഫറോക്ക് ചുങ്കത്ത് പ്രവര്‍ത്തിക്കുന്ന കെ.വി.ആറിന്‍െറ ഗോഡൗണില്‍ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരക്കാണ് സംഭവം.
ഐക്കരപ്പടി പൂച്ചാലില്‍ വാടകക്ക് താമസിക്കുന്ന വെസ്റ്റ്ഹില്‍ വരക്കല്‍ യുനൈറ്റഡ് സെക്യൂരിറ്റി ജീവനക്കാരന് വല്‍സനെ (60) യാണ് ഷോറൂമിന് സമീപത്തെ ബൈക്ക് യാര്‍ഡില്‍ മൂന്നംഗ സംഘം ആക്രമിച്ചത്. ഇയാളെ ഫറോക്കിലെ ഇ.എസ്.ഐ റഫറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഷോറൂമിന്‍െറ പിറകിലൂടെയെത്തിയ സംഘം വല്‍സന്‍െറ അടിച്ച് നിലത്ത് വീഴ്ത്തുകയായിരുന്നു. അടിയുടെ ആഘാതത്തില്‍ വല്‍സന്‍െറ വലതുഭാഗത്തെ അണപ്പല്ല് നഷ്ടപ്പെട്ടു. ബൈക്ക് വേണമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു അക്രമം.
രണ്ടുപേര്‍ കൈയും കാലും പ്ളാസ്റ്റിക് കയറുകള്‍ ഉപയോഗിച്ച് കെട്ടിയിടുകയും ചെയ്തു. ശബ്ദം പുറത്തുവരാതിരിക്കാനായി വായയില്‍ പ്ളാസ്റ്റര്‍ ഒട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ ചുങ്കത്തെ ക്രസന്റ് ഹോസ്പിറ്റലിലെ രോഗിയുടെ കൂട്ടിരിപ്പുകാരന് സിഗരറ്റ് കത്തിക്കാന്‍ തീ ചോദിച്ചെത്തിയപ്പോള്‍ മൂന്നംഗ സംഘം രക്ഷപ്പെടുകയായിരുന്നു. വല്സന് കൈയിലെയും കാലിലെയും കെട്ടുകള്‍ അഴിച്ചശേഷം സമീപത്തെ ആശുപത്രിയിലെത്തി പൊലീസില്‍ അറിയിക്കുകയായിരുന്നു.
ആശുപത്രിയിലേക്ക് ഓടിക്കയറുമ്പോള്‍ സംഘത്തിലൊരാള്‍ ബൈക്കില്‍ പിന്തുടര്ന്നതായും ഇയാള്‍ പിന്നീട് ഫറോക്ക് ഭാഗത്തേക്ക് ഓടിച്ചുപോയതായും വല്സന് പൊലീസിനോട് പറഞ്ഞു. സംഭവസ്ഥലം സൗത് അസി. കമീഷണര്‍ കെ.ആര്. പ്രേമചന്ദ്രന്, നല്ലളം സി.ഐ കെ.കെ. ബിജു, ഫറോക്ക് എസ്.ഐ സുഷീര്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
സുല്‍ത്താന്‍ബത്തേരി: പൗര പ്രമുഖനും വിവിധ സ്ഥാപനങ്ങളുടെ ഭാരവാഹിയുമായ സുല്‍ത്താന്‍ബത്തേരി കക്കോടന്‍ മൂസ ഹാജി(85) നിര്യാതനായി. വ്യവസായ മന്ത്...
-
കോട്ടയ്ക്കല്‍: നിയന്ത്രണംവിട്ട ലോറി 14 വാഹനങ്ങളില്‍ ഇടിച്ചു, ഒരു ബൈക്ക് യാത്രക്കാരന് മരിച്ചു, ആറുപേര്‍ക്കു പരുക്ക്. താഴെ കോഴിച്ചെനയില്‍ ...
-
കാഞ്ഞങ്ങാട്:[www.malabarflash.com] കുഡ്ലു സഹകരണ ബാങ്കില്‍ വനിതാ ജീവനക്കാരെ കത്തിമുനയില്‍ നിര്‍ത്തി പട്ടാപ്പകല്‍ കൊള്ള നടത്തി 21 കിലോ സ്വ...
-
കോഴിക്കോട്: [www.malabarflash.com] ജില്ലാ കോടതി പരിസരത്തു യുവാവ് ഭാര്യയെയും കാമുകനെയും കുത്തി പരിക്കേല്‍പ്പിച്ചു. കോടഞ്ചേരി കൊട്ടാരപറമ്പി...
-
ന്യൂഡൽഹി: കർണാടക ഊർജമന്ത്രി ഡി.കെ. ശിവകുമാറിന്റെ വസതികളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 11 കോടി...


No comments:
Post a Comment