Latest News

കെനിയന്‍ ആനക്കുട്ടിയുടെ നിശബ്ദവേദനയുടെ വീഡിയോ


നെയ്‌റോബി : അമ്മയുടെ വിയോഗം ആരുടെ മനസാണ് വേദനിപ്പിക്കാത്തത്. അത് മനുഷ്യനായാലും ആനയായാലും ശരി.
കെനിയയിലെ സഫാരി പാര്‍ക്കായ മാസൈ മാരയിലെ ആനക്കുട്ടിയുടെ ദു:ഖം ആരുടെയും കരളലിയിക്കുന്നതായിരുന്നു. അമ്മ മരിച്ചതറിയാതെ അതിനെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന ആനക്കുട്ടിയെ ആരും വേദനയോടെയേ നോക്കിനില്‍ക്കൂ. തന്റെ കൊച്ചു തുമ്പിക്കൈ ഉപയോഗിച്ച് ആനയെ മൃദുവായി കുത്തുന്നുണ്ടെങ്കിലും യാതൊരു പ്രതികരണവുമുണ്ടാകുന്നില്ല. ഒടുവില്‍ അമ്മ എന്നന്നേക്കുമായി ഇല്ലാതെയായെന്ന യാഥാര്‍ത്ഥ്യം മനസിലാക്കിയെങ്കിലും അവിടം വിടാന്‍ അത് വിസമ്മതിക്കുന്നു. മണിക്കൂറുകളോളം ആ മൃതദേഹത്തില്‍ നോക്കിനിന്നുകൊണ്ട് ആനക്കുട്ടി കണ്ണീര്‍പൊഴിച്ചുനിന്നു. ഇടയ്ക്ക് മറ്റു ചില ആനകളും കൂട്ടമായെത്തി അവസാനനോക്ക് കണ്ടുനിന്നു.

ആനക്കുട്ടത്തിനിടയില്‍ പെട്ടെന്ന് നിന്നുപോയ ആന അവിടെ ചരിഞ്ഞതായിരിക്കുമെന്നാണ് കരുതുന്നത്. പിന്നീട് അതിനെ സിംഹങ്ങള്‍ വലിച്ചുകീറാന്‍ ശ്രമിച്ചതിന്റെ പാടുകള്‍ ശരീരത്തില്‍ കാണുന്നുണ്ട്. അപ്പോഴേക്കും കാണാതായ ആനയെത്തേടി കൂട്ടം തിരികെ വന്നതാണെന്ന് കരുതുന്നു. അതോടെ സിംഹങ്ങള്‍ ഓടിമാറിയെങ്കിലും ദൂരെ അവ തക്കം പാര്‍ത്തിരിക്കുന്നത് ചിത്രത്തില്‍ കാണാം.

വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ സാറ സ്‌കിന്നറാണ് ഈ അസാധാരണ വീഡിയോ പകര്‍ത്തിയത്.
malabarflash

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.