Latest News

ഹജ്ജ് ക്യാമ്പ് വളണ്ടിയറാവാന്‍ അപേക്ഷിക്കാം

കൊണ്ടോട്ടി: 2013 ഹജ്ജ് ക്യാമ്പില്‍ സേവനം ചെയ്യാന്‍ താല്‍പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ഹാജിമാര്‍ യാത്രയാകുന്ന സമയത്ത് സേവനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ അവരുടെ പേര്, വയസ്സ്, വിലാസം, ഹജ്ജ് ക്യാമ്പിലും ഹജ്ജ് സംബന്ധമായ കാര്യങ്ങളിലുമുള്ള മുന്‍പരിചയം എന്നിവ സഹിതം മേയ് 30ന് മുമ്പ് എക്സിക്യുട്ടീവ് ഓഫിസര്‍, കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി, കാലിക്കറ്റ് എയര്‍പോര്‍ട്ട് പി.ഒ., മലപ്പുറം -673647 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. സ്ത്രീകള്‍ക്കും അപേക്ഷിക്കാം. കവറിന് പുറത്ത് ഹജ്ജ് ക്യാമ്പ് വളണ്ടിയര്‍ അപേക്ഷ എന്ന് രേഖപ്പെടുത്തണം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.