കൊച്ചിയില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് തുടങ്ങിയപ്പോള്‍ തന്നെ 2000 ത്തോളം വ്യാപാരികള്‍ കടപൂട്ടേണ്ട അവസ്ഥയിലാണ്. യൂസഫലിയെ പോലെയുള്ളവര്‍ വ്യവസായങ്ങളാണ് കേരളത്തില്‍ കൊണ്ടുവരേണ്ടത്. അതല്ലാതെ പാവപ്പെട്ട വ്യാപാരികളെ തെരുവിലാക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങുകയല്ല വേണ്ടത്.
ചെറുകിട കച്ചവടക്കാര്‍ക്ക് വ്യവസായം തുടങ്ങാന്‍ പറ്റില്ല. പക്ഷേ യൂസഫലിക്ക് വന്‍ വ്യവസായങ്ങള്‍ തുടങ്ങാം. മിനി ബൈപാസില്‍ ലുലു മാള്‍ തുറക്കാനുള്ള നീക്കത്തെ എന്ത് വിലകൊടുത്തും നേരിടും.
യോഗം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദീന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് പ്രസിഡന്റ് എം. ബാബുമോന്‍ അധ്യക്ഷത വഹിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment