Latest News

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 81.82

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി പരീക്ഷയെഴുതിയവരില്‍ 81.82 ശതമാനം പേര്‍ വിജയിച്ചു. ഏറ്റവുമധികം വിജയ ശതമാനം നേടിയത് എറണാകുളം ജില്ലയാണ്, പത്തനംതിട്ടയാണ് വിജയശതമാനത്തില്‍ ഏറ്റവും പിന്നില്‍ . വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബാണ് ഫലം പ്രഖ്യാപിച്ചത്.

സംസ്ഥാനത്ത് 5132 വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ വിഷയത്തിലും എപ്ലസ് നേടാനായി. ഏറ്റവും കൂടുതല്‍ എപ്ലസ് നേടിയ കുട്ടികള്‍ തൃശ്ശൂര്‍ ജില്ലയാണെന്ന്, പരീക്ഷാഫലം പ്രഖ്യാപിച്ചുകൊണ്ട് മന്ത്രി അറിയിച്ചു. ഏറ്റവും കൂടുതല്‍ എപ്ലസ് നേടിയ സ്‌ക്കൂള്‍ തിരുവനന്തപുരത്ത് പട്ടം സെന്റ്‌മേരീസ് ഹൈയര്‍ സെക്കന്‍ഡറി സ്‌ക്കൂളാണ്.

സംസ്ഥാനത്താകെ 42 സ്‌ക്കൂളുകള്‍ക്ക് നൂറ് ശതമാനം വിജയം ലഭിച്ചു. പട്ടികജാതി വിഭാഗത്തില്‍ 79 കുട്ടികള്‍ക്ക് മുഴുവന്‍ വിഷയത്തിലും എപ്ലസ് ലഭിച്ചു. പട്ടികവര്‍ഗ വിഭാഗത്തില്‍ അഞ്ച് കുട്ടികള്‍ക്കും മുഴുവന്‍ വിഷയത്തില്‍ എപ്ലസ് ലഭിച്ചു.

സംസ്ഥാനത്ത് വി.എച്ച്.എസ്.സി പരീക്ഷയെഴുതിയവരില്‍ 90.32 ശതമാനം പേര്‍ വിജയിച്ചു.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.