Latest News

അമ്പത്തെട്ടുകാരിയെ പതിനേഴുകാരനായ സഹോദരീപുത്രന്‍ ബലാത്സംഗംചെയ്തു കൊലപ്പെടുത്തി

കൊല്ലം : അമ്പത്തെട്ടുകാരിയെ 17കാരനായ സഹോദരിപുത്രന്‍ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി. കടം തീര്‍‍‍ക്കാനുള്ള പണം കണ്ടെത്താനായി സ്വര്‍ണം മോഷ്ടിക്കുന്നതിനായിരുന്നു കൃത്യം. ഇക്കഴിഞ്ഞ 28നാണു ജമീല ബീബിയെ ദുരൂഹ സഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ജമീല ബീബിയുടെ ഭര്‍ത്താവ് വിദേശത്താണ് ജോലി ചെയ്തിരുന്നത്. ജമീല ബീബി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. സംഭവ ദിവസം സ്ഥലത്തെത്തിയ പോലീസ് സംഘത്തോട് സ്വാഭാവിക മരണമെന്നായിരുന്നു ബന്ധുക്കള്‍ പറഞ്ഞത്. വാതിലും ഗേറ്റും അകത്ത് നിന്നും പൂട്ടിയിരുന്നത് കൊണ്ടാണ് ഈ നിഗമനത്തില്‍ ബന്ധുക്കള്‍ എത്തിയത്. എന്നാല്‍ പിന്നീട് എസ് പി സുരേഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ വിശദമായ അന്വേഷണത്തിലാണ് ജമീലാ ബീബി ധരിച്ചിരുന്ന ആഭരണങ്ങള്‍ ‍ശരീരത്തില്‍ നിന്നും നഷ്ടപ്പെട്ടതായി മനസ്സിലാകുന്നത്.

തുടര്‍ന്ന് കവര്‍ച്ചാശ്രമത്തിനിടെ നടന്ന കൊലപാതകം എന്ന നിഗമനത്തില്‍ പോലീസ് എത്തിച്ചേരുകയായിരുന്നു. ഫോറിന്‍സിക് സംഘവും ഡോഗ് സ്വാഡും സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ ജമീല ബീബിയെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നും കൊലയ്ക്ക് മുന്‍പ് ബലാല്‍സംഗം നടന്നതായും തിരിച്ചറിഞ്ഞു. സംഭവമുമായി ബന്ധപ്പെട്ട് 15 പേരെ പൊലീസ് ചോദ്യം ചെയ്തു. തുടര്‍ന്നാണ് ജമീല ബീബിയുടെ സഹോദരീ പുത്രനായ 17കാരന്‍ സംശയത്തിന്‍റെ മുള്‍ മുനയില്‍ വരുന്നത്.

മോഷ്ടിച്ച ആഭനണങ്ങള്‍ പ്രതി പണയം വെച്ചിരുന്നു. പ്രതിയെ കോടതിയില് ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമം 302,376,449,201 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എഎസ്പി നസീര്‍ ഹുസൈന്‍റെ നേതൃത്വത്തില്‍ സിഐ അനില്‍ കുമാര്,എസ്ഐമാരായ രാജേഷ്, മുരളീകൃഷ്ണന്‍,നാരായണന്‍, സജുകുമാര്‍ എന്നിവരും അന്വേഷണത്തില്‍ പങ്കെടുത്തു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.