Latest News

മദ്യലഹരിയിലായിരുന്ന അച്ഛന്റെ കൈയില്‍ നിന്ന് വീണ പിഞ്ചുകുഞ്ഞ് മരിച്ചു

വട്ടിയൂര്‍ക്കാവ്: മദ്യലഹരിയിലായിരുന്ന അച്ഛന്റെ കൈയില്‍ നിന്ന് തറയില്‍ വീണ രണ്ടരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. നെട്ടയം പേരൂര്‍ തറട്ട വീട്ടില്‍ രാജേഷിന്റെ മകള്‍ ലാവണ്യയാണ് വീട്ടിനുമുന്നിലെ റോഡരികില്‍ വീണ് മരിച്ചത്. രാജേഷ് പോലീസ് കസ്റ്റഡിയിലാണ്.

വ്യാഴാഴ്ച പകല്‍ മൂന്നരയ്ക്കാണ് സംഭവം. രാജേഷ്- വീണ ദമ്പതിമാരുടെ ഏക മകളാണ് ലാവണ്യ. സംഭവത്തെത്തുടര്‍ന്ന് കാണാതായ രാജേഷിനെ രാത്രി ബന്ധുക്കള്‍ വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

മദ്യലഹരിയിലായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാനായില്ലെന്ന് പോലീസ് പറഞ്ഞു. കുഞ്ഞിന്റെ മരണത്തെത്തുടര്‍ന്ന് മാനസികമായി തകര്‍ന്ന അമ്മ വീണ എസ്.എ.ടി ആസ്​പത്രിയില്‍ ചികിത്സയിലാണ്. കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ് രാജേഷ്. അപകടം നടക്കുമ്പോഴും രാജേഷ് മദ്യപിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു.

നെട്ടയം - പിടയണി റോഡിന്റെ അരികിലാണ് ഇവരുടെ വീട്. കുഞ്ഞിനെ ഒക്കത്തിരുത്തി റോഡരികില്‍ ഇരിക്കുകയായിരുന്നു രാജേഷ്. വീതികുറഞ്ഞ റോഡിലൂടെ രണ്ട് വാഹനങ്ങള്‍ ഒരേ സമയം വന്നപ്പോള്‍ രാജേഷ് പേടിച്ചു പിന്‍മാറി. അപ്പോഴാകാം കുട്ടി തറയില്‍ വീണതെന്ന് കരുതുന്നതായി പേരൂര്‍ക്കട സി.ഐ. കെ.പ്രദീപ് പറഞ്ഞു. സംഭവം കണ്ട അയല്‍വാസിയായ കുട്ടിയില്‍നിന്ന് പോലീസ് മൊഴിയെടുത്തിട്ടുണ്ട്. നിലത്ത് തലയിടിച്ചാണ് കുഞ്ഞ് വീണത്. അപ്പോള്‍ തന്നെ എസ്.എ.ടി. ആസ്​പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാകൂ എന്ന് കന്‍േറാണ്‍മെന്റ് എ.സി എം.ജി. ഹരിദാസ് പറഞ്ഞു.



Repport By:Mathrubhumi
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

1 comment:

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.