500 പേരുടെ വെയ്റ്റിങ് ലിസ്റ്റ് നേരത്തേ ഹജ്ജ് കമ്മിറ്റി പ്രഖ്യാപിച്ചിരുന്നു. ഇവരുടെ പാസ്‌പോര്‍ട്ടുകളും ഇതിനകം വാങ്ങിയിട്ടുണ്ട്. അവസരം ലഭിച്ചവര്‍ ഹജ്ജിന്റെ ആദ്യഗഡു 76,000 രൂപ ഈ മാസം 31നകം അടയ്ക്കണം. ഇതുസംബന്ധിച്ച വിവരങ്ങള്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസില്‍നിന്നും ഹജ്ജ് ട്രെയ്‌നര്‍മാരില്‍നിന്നും ലഭിക്കും.
230 പേര്‍ക്കു കൂടി അവസരം ലഭിച്ചതോടെ ഈ വര്‍ഷം ഹജ്ജിന് അവസരം ലഭിച്ചവരുടെ എണ്ണം 8471 ആയി. കഴിഞ്ഞവര്‍ഷം കേരളത്തില്‍നിന്ന് 8422 പേര്‍ മാത്രമാണ് ഹജ്ജിനു പോയത്. ഇനിയും ഹജ്ജ് ക്വാട്ട കേരളത്തിന് അധികം ലഭിക്കുമെന്നാണു സൂചന.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment