ചില മാധ്യമങ്ങളും പോലിസും പ്രചരിപ്പിക്കുന്നതു പോലെ യാതൊരു വിദേശപണവും ഫഹദിന് വരുന്നില്ലെന്നു സമ്രം വെളിപ്പെടുത്തി. മണി എക്‌സ്‌ചേഞ്ച് കമ്പനിയായ വേസ്‌റ്റേണ്‍ യൂനിയന്‍ മണി ട്രാന്‍സ്ഫറിന്റെ ഏജന്‍സി ഫഹദിനുണ്ട്. അതിലൂടെ ഫഹദിന്റെ അക്കൗണ്ടില്‍ തുക വരുന്നുണ്ട്. കൂടാതെ ഖത്തറിലെ ഫഹദിന്റെ സുഹൃത്ത് സലീം വീട് നിര്‍മാണത്തിനായി ഫഹദിന്റെ അക്കൗണ്ടിലൂടെ പണമയച്ചിട്ടുണ്ട്. നാറാത്ത് സംഭവം അന്വേഷിക്കുന്ന പോലിസ് ഉദ്യോഗസ്ഥന്‍ സലീമിന്റെ പിതാവിനോട് ഇക്കാര്യം തിരക്കിയിരുന്നു.
ഫഹദിന്റെ മാതൃസഹോദരിയുടെ മക്കളും വീട് നിര്‍മാണവുമായി ബന്ധപ്പെട്ടു പണമയച്ചിരുന്നു. സൗദിയില്‍ ജോലി ചെയ്യുന്ന മൂത്ത സഹോദരനും ഫഹദിന്റെ അക്കൗണ്ടിലേക്കു പണമയക്കാറുണ്ട്. അല്ലാതെ, വിദേശത്തു നിന്ന് മറ്റൊരുവിധത്തിലുള്ള പണവും ഫഹദിനു വരുന്നില്ല.
നാറാത്ത് സംഭവത്തിനു ശേഷം ഒരു സി.ഡി മാത്രമാണു വളപട്ടണം പോലിസിന്റെ പരിശോധനയില്‍ ട്രാവല്‍സില്‍ നിന്നു ലഭിച്ചത്. പിന്നീട് ചക്കരക്കല്ല് പോലിസ് ട്രാവല്‍സില്‍ റെയ്ഡ് നടത്തിയിരുന്നു. ഉംറയ്ക്കും ഹജ്ജിനുമൊക്കെ പോയവര്‍ക്കുള്ള രശീതികളാണ് അവര്‍ക്കു ലഭിച്ചത്. ഫഹദിന്റെ വീട്ടില്‍ പോലിസ് ഇതുവരെ പരിശോധന നടത്തിയിട്ടില്ല. വാസ്തവം ഇതായിരിക്കെ ഫഹദിനെതിരേ മാധ്യമങ്ങളും പോലിസും കള്ളപ്രചാരണങ്ങളാണ് അഴിച്ചുവിടുന്നത്.
ഒരു മാധ്യമപ്രവര്‍ത്തകനും സത്യമന്വേഷിക്കാന്‍ ഫഹദിന്റെ വീട്ടില്‍ ഇതുവരെ വന്നിട്ടില്ല. കേസില്‍ ഇപ്പോള്‍ നടക്കുന്നതു മാധ്യമ വിചാരണയാണ്. നിരവധി ശിഷ്യഗണങ്ങളുമായി കൂടാളി സ്‌കൂളില്‍ നിന്നു വിരമിച്ചഅധ്യാപകനാണു ഫഹദിന്റെ പിതാവ്.
ഇത്തരം ആരോപണങ്ങള്‍മൂലം കുടുംബം കടുത്ത മനോവേദനയാണ് അനുഭവിക്കുന്നതെന്നും സമ്രം വ്യക്തമാക്കി. ഫഹദിന്റെ സുഹൃത്തുക്കളായ ടി സി സജില്‍, ടി വി അബ്ദുല്‍ ഖാദര്‍, പി സി ഷഫീഖ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.


No comments:
Post a Comment