അത്താവറിലെ സരോജിനി മധുസൂദന്‍ കുഷെ സ്‌കൂളിലെ നാലാം തരം വിദ്യാര്‍ത്ഥിയാണ് നദീം. കളിക്കുന്നതിനിടെ ഫ്‌ളാററിന്‌സമീപത്തെ ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനിന്റെ ട്രാന്‍സ്‌ഫോര്‍മറില്‍ കുട്ടി കൈയ്യെത്തിപ്പിടിച്ച് തൊടുകയായിരുന്നു.
ട്രാന്‍സ്‌ഫോര്‍മറിന് ഇരുമ്പ് ഗ്രില്ല് കൊണ്ട് മറ സൃഷ്ടിച്ചിരുന്നുവെങ്കിലും അതില്‍ കയറി കൈകൊണ്ട് തൊടാവുന്നത്ര അകലത്തിലായിരുന്നു ട്രാന്‍സ്‌ഫോമര്‍ ഉള്ളത്. കുട്ടി കൗതുകത്തിന് ഗ്രില്ലില്‍ കയറി ട്രാന്‍സ്‌ഫോമറില്‍ തൊട്ടപ്പോള്‍ ഷോക്കടിക്കുകയായിരുന്നു.
ഉയര്‍ന്ന വോള്‍ട്ടേജിലുള്ള വൈദ്യുതിയുടെ ആഘാതത്തില്‍ കുട്ടിയുടെ കൈ അറ്റു പോവുകയും ദേഹം മുഴുവന്‍ കരിയുകയും ചെയ്തു. വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും വൈദ്യുതി വകുപ്പ് അധികൃതരും കുട്ടിയുടെ മൃതദേഹം യൂണിറ്റി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പണ്ഡേശ്വരം പോലീസ് കേസെടുത്തു.


No comments:
Post a Comment