![]() |
| റോഷ്‌നി |
അതിനു മുമ്പ് ഇരുപാര്‍ട്ടികളുടെ പാര്‍ലിമെന്ററി പാര്‍ട്ടി യോഗം ചേരുന്നുണ്ട്. പാറക്കണ്ടി വാര്‍ഡ് അംഗം നജ്മുന്നീസ, കക്കാട് വാര്‍ഡ് അംഗം സ്‌നേഹലത എന്നിവരാണ് സി പി എമ്മിന്റെ വനിതാ കൗണ്‍സിലര്‍മാര്‍. കഴിഞ്ഞ തവണ എം സി ശ്രീജക്കെതിരെ മത്സരിച്ചത് സ്‌നേഹലതയായിരുന്നു. ഇത്തവണ നജ്മുന്നീസയെ മത്സരിപ്പിക്കാനാണ് സി പി എം തീരുമാനമെന്നറിയുന്നു. 42 കൗണ്‍സിലര്‍മാരില്‍ ലീഗ് 17, കോണ്‍ഗ്രസ് 16, സി പി എം 8, എസ് ഡി പി ഐ 1 എന്നിങ്ങനെയാണ് കക്ഷിനില.
![]() |
| നജ്മുന്നീസ |
നഗരസഭാ ഹാളില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ വരണാധികാരിയായ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അധ്യക്ഷയെ തെരഞ്ഞെടുക്കുന്നതിനുള്ള വിജ്ഞാപനം വായിക്കും. അംഗങ്ങള്‍ക്ക് പേര് നിര്‍ദ്ദേശിക്കുകയോ എഴുതി നല്‍കുകയോ ചെയ്യാം. ഒന്നില്‍ കൂടുതല്‍ പേരുകള്‍ നിര്‍ദ്ദേശിക്കപ്പെട്ടാല്‍ വരണാധികാരി വോട്ടെടുപ്പ് പ്രഖ്യാപിക്കും. തുടര്‍ന്ന് കൗണ്‍സിലര്‍മാര്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് പേപ്പറിന്റെ പിറകില്‍ പേരെഴുതി ഒപ്പിട്ട് നല്‍കണം. വോട്ടെടുപ്പിന് ശേഷം ഒരു മണിക്കൂറിനുള്ളില്‍ വരണാധികാരി ഫലപ്രഖ്യാപനം നടത്തും.
മറ്റ് നിയമ തടസ്സങ്ങള്‍ ഉയര്‍ന്നില്ലെങ്കില്‍ തെരഞ്ഞെടുക്കപ്പെടുന്ന അംഗം അധ്യക്ഷയായി ഉടന്‍ തന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇതേരീതിയില്‍ തന്നെയാണ് വൈസ് ചെയര്‍മാന്റെ തെരഞ്ഞെടുപ്പും നടക്കുക.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News



No comments:
Post a Comment