കാസര്‍കോട്: പെന്‍ഷന്‍ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുക, ഡിഎ കുടിശിക അനുവദിക്കുക, അന്യായമായി കോസ്റ്റ് ഓഫ് ഡാമേജ് ഈടാക്കുന്നത് അവസാനിപ്പിക്കുക, വ്യവസായ വികസനം ത്വരിതപെടുത്തുക, സര്‍വീസ് ക്യാന്‍സലേഷന്‍ അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവക്യങ്ങള്‍ ഉന്നയിച്ച് കെഎസ്ആര്‍ടിഇഎ (സിഐടിയു) നേതൃത്വത്തില്‍ തൊഴിലാളികള്‍ കാസര്‍കോട് ഡിപ്പോക്ക് മുന്നില്‍ കൂട്ട ധര്‍ണ സംഘടിപ്പിച്ചു.
സിഐടിയു ജില്ലാ ജനറല്‍ സെ;കട്ടറി ടി കെ രാജന്‍ ഉദ്ഘാടനം ചെയ്തു. സി പ്രകാശന്‍ അധ്യക്ഷനായി. യു സുധാകരന്‍, കെ എന്‍ ബാബുരാജന്‍, വി സി മാധവന്‍, കെ രാഘവന്‍, കെ ദാമോദരന്‍ നായര്‍, എം ലക്ഷ്മണന്‍, എന്‍ ടി ചന്ദ്രന്‍ എം ചന്ദ്രശേഖരന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി മോഹനന്‍കുമാര്‍ പടി സ്വാഗതവും കെ ഗണേശന്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment