ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ എഎസ്ഐ രംഗന്‍ ആചാരിയുടെ പോക്കറ്റടിച്ച കേസിലാണ് ഇയാള്‍ പിടിയിലായത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച തമ്പാനൂര്‍ കെഎസ്ആര്‍ടിസിയില്‍ ബസ് കാത്ത് നിന്ന രംഗന്‍ ആചാരിയുടെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്ന് പണമടങ്ങിയ പേഴ്‌സ് ഇയാള്‍ പോക്കറ്റിടിച്ചു.
ബസില്‍ കയറി ടിക്കറ്റെടുക്കാന്‍ നോക്കവേയാണ് പേഴ്‌സ് മോഷ്ടിച്ച വിവരം അറിയുന്നത്. തുടര്‍ന്ന് പോലീസില്‍് പരാതി നല്‍കി. പോലീസ് തമ്പാനൂര്‍ പരിസരത്ത് സ്ഥാപിച്ച പോലീസ് കാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു. പരിശോധനയില്‍ മോഷ്ടാവിന്റെ പങ്ക് വ്യക്തമായി. ഉടനടി തന്നെ ഗോപകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഫോര്‍ട്ട് എസി കെ.എസ്. സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ തമ്പാനൂര്‍ സിഐ ഷീന്‍ തറയില്‍, എസ്‌ഐ എസ്. അജയകുമാര്‍ സിപിഒ ജയന്‍, സിറ്റി ഷാഡോ ടീമിലെ ശ്രീകുമാര്‍, അജിത്, സജികുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,


No comments:
Post a Comment