Latest News

പരിചയം പുതുക്കാനെത്തിയവര്‍ കാറും സ്വര്‍ണവുമായി മുങ്ങി

കണ്ണൂര്‍: സ്വകാര്യ ഹോട്ടലില്‍ താമസിക്കാനെത്തിയവരുടെ ആഡംബര കാറും വിലപിടിപ്പുള്ള വസ്തുക്കളും പരിചയം പുതുക്കാനെത്തിയ രണ്ടംഗ സംഘം കവര്‍ന്നു. ചെറുപുഴയിലെ ഹോട്ടലില്‍ താമസിച്ചിരുന്ന തൊടുപുഴ സ്വദേശി ടോംസി തോമസിന്റെ 28 ലക്ഷം രൂപ വിലവരുന്ന കെഎല്‍ 19 എ 3900 നമ്പര്‍ ടൊയോട്ടാ ഫോര്‍ച്യൂണര്‍ കാര്‍, കാറിനകത്തുണ്ടായിരുന്ന 42,000 രൂപ വിലവരുന്ന ലാപ്‌ടോപ്പ്, സ്വര്‍ണാഭരണങ്ങള്‍ എന്നിവയുള്‍പ്പെടെ മുപ്പത്തിയഞ്ചര ലക്ഷം രൂപയുടെ സാധങ്ങളാണു കവര്‍ന്നത്.

വെള്ളരിക്കുണ്ടില്‍ ഇന്നു നട ക്കുന്ന വിവാഹചടങ്ങില്‍ പങ്കെടുക്കാനായി വ്യാഴാഴ്ച ചെറുപുഴയിലെത്തിയ ടോംസി തോമസ് സുഹൃത്തിനൊപ്പം ഹോട്ടലില്‍ മുറിയെടുക്കുകയായിരുന്നു. ടോംസിയുമായി നേരത്തേ തൊടുപുഴയില്‍വച്ചു പരിചയപ്പെട്ടിരുന്ന കമ്പല്ലൂര്‍ സ്വദേശിയായ ഉണ്ണി, സുഹൃത്ത് നിജില്‍ എന്നിവര്‍ സൗഹൃദം പുതുക്കാനെന്ന പേരില്‍ രാത്രിയോടെ മുറിയിലെത്തി. സംസാരത്തിനിടെ വാഹനത്തിന്റെ താക്കോല്‍ കൈവശപ്പെടുത്തിയ ഇരുവരും പിന്നീടു ഹോട്ടല്‍ മുറ്റത്തു നിര്‍ത്തിയിട്ടിരുന്ന കാറുമായി കടന്നുകളഞ്ഞെന്നാണു പരാതി.

വ്യാഴാഴ്ച രാത്രി 8.40നും ഒന്‍പതിനും ഇടയിലാണു വാഹനം തട്ടിക്കൊണ്ടുപോയതെന്നു ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിട്ടുണ്ട്. ഒരാള്‍ കാറിലും മറ്റേയാള്‍ ബൈക്കിലുമാണു ഹോട്ടലില്‍നിന്നു പുറത്തുകടന്നത്. കാറിലെ ജിപിഎസ് സംവിധാനത്തിലൂടെ കാര്‍ കോഴിക്കോടുവരെ എത്തിയതിന്റെ സൂചനകള്‍ ലഭിച്ചുവെങ്കിലും പിന്നീടു കാറിനെപ്പറ്റി വിവരങ്ങളില്ല.

ടോംസി തോമസിന്റെ പരാതിയില്‍ പെരിങ്ങോം പോലീസ് കേസെടുത്തിട്ടുണ്ട്. പയ്യന്നൂര്‍ സിഐ അബ്ദുള്‍ റഹീമിനാണ് അന്വേഷണ ചുമതല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.