കണ്ണൂര്‍ ചെറുപുഴ സ്വദേശിയായ രഞ്ജിത്ത് എറണാകുളം ഹൈക്കോടതിക്ക് സമീപം അബാദ് മറൈന്‍ പ്ലാസ ഫ്ലാറ്റിലായിരുന്നു താമസം. മൂന്നാഴ്ചമുമ്പാണ് രഞ്ജിത്ത് സുഡാനില്‍ എത്തിയത്. നൈല്‍ നദിയില്‍ സര്‍വീസ് നടത്തുന്ന ട്രൈസ്റ്റാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ മൂന്ന് ബാര്‍ജുകളുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ടാണ് സുഡാനില്‍ പോയത്.
ജൂബയിലെ താമസസ്ഥലത്തേക്ക് പോകുമ്പോള്‍ കൊള്ളക്കാര്‍ കാര്‍ തടഞ്ഞ് വെടിവെയ്ക്കുകയായിരുന്നു. രഞ്ജിത്തിന്റെ ബാഗും പാസ്‌പോര്‍ട്ടുമെല്ലാം നഷ്ടമായി. കാര്‍ഡ്രൈവറായിരുന്ന കെനിയന്‍ സ്വദേശി ഗുരുതരനിലയില്‍ ആസ്പത്രിയിലാണ്.
2005ലാണ് രഞ്ജിത്ത് ലോട്ട്‌സ് ഷിപ്പിങ് കമ്പനിയില്‍ ഉദ്യോഗസ്ഥനായി ചേര്‍ന്നത്. അതിനുമുമ്പ് പ്രമുഖ കമ്പനികളില്‍ എച്ച്.ആര്‍. വിഭാഗം തലവനായി പ്രവര്‍ത്തിച്ചിരുന്നു. തിരുവനന്തപുരം മില്‍മയിലും പ്രവര്‍ത്തിച്ചിരുന്നു.
ചെറുപുഴയിലെ നെല്ലുവയല്‍ തോമസ് മാസ്റ്ററുടെയും പരേതയായ ചിന്നമ്മയുടെയും മകനാണ് കൊല്ലപ്പെട്ട രഞ്ജിത്ത്. കേരള കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു തോമസ് മാസ്റ്റര്‍. ചെറുപുഴ കുണ്ടംതടത്തില്‍ 110 കെ.വി.സബ്‌സ്റ്റേഷന് സമീപമായിരുന്നു ഇവരുടെ താമസം. കാക്കടവ് ഡാമിനെതിരെ 1980 മുതല്‍ 1990 വരെ നടന്ന സമരത്തില്‍ തോമസ് മാസ്റ്ററും മകന്‍ രഞ്ജിത്തും സക്രിയമായി പങ്കെടുത്തിരുന്നു.
ഭാര്യ: മേരിയമ്മ. മക്കള്‍: ഷീലു (ഫെഡറല്‍ ബാങ്ക്, എറണാകുളം), നീലു (ഫാഷന്‍ ഡിസൈന്‍, ന്യൂഡല്‍ഹി), മരുമകന്‍: മാത്യു (ബിഗ് ബസാര്‍, എറണാകുളം). മൃതദേഹം നാട്ടിലെത്തിക്കാന്‍ ലോട്ട്‌സ് ഷിപ്പിങ് എം.ഡി. ക്യാപ്റ്റന്‍ ഫിലിപ്പ് മാത്യു സുഡാനിലെത്തിയിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment