തിരുവല്ല: കേരള ഭാഗ്യക്കുറി വിഷു ബംബറിന്റെ രണ്ടുകോടി രൂപയും 101 പവനും സമ്മാനമായി അടിച്ച ലോട്ടറി ടിക്കറ്റ് കാണാതായതില്‍ ദുരൂഹത. ഓതറവെസ്റ്റ് സ്വദേശി കണിയാംപറമ്പ് കോളനിയിലെ കാവില്‍ കെ.കെ.മണി എടുത്ത ലോട്ടറിക്കാണ് ഒന്നാം സമ്മാനം നേടിയതെന്നാണ് കരുതപ്പെടുന്നത്. ഇതാണ് കാണാതായത്.
സ്ഥിരമായി ലോട്ടറി ടിക്കറ്റ് എടുക്കാറുള്ളയാളാണ് മണി. എടുത്ത നാലു ടിക്കറ്റുകളില്‍ ഒരെണ്ണത്തിനാണ് സമ്മാനം ലഭിച്ചതായി പറയുന്നത്. നറുക്കെടുപ്പ് തീയതിക്കു രണ്ടുദിവസം മുമ്പ് പഴനിക്കു തീര്‍ഥാടനം പോയ മണി തിരികെ വീട്ടിലെത്തി താന്‍ സൂക്ഷിച്ചുവെച്ച ലോട്ടറി ടിക്കറ്റുകള്‍ നോക്കിയപ്പോള്‍ നാലു ടിക്കറ്റുകളില്‍ ഒരെണ്ണം കാണാനില്ല.
കാണാതായ ടിക്കറ്റിലുള്ള നമ്പരിലാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നതെന്നാണ് മണിയുടെ നിഗമനം.
സമ്മാനം നേടിയ ടിക്കറ്റ് വിറ്റ കൊല്ലത്തുള്ള ആദിത്യ ഏജന്‍സിയുടെ ഉടമ സമ്മാനാര്‍ഹനായ ആളിനെ തേടി കഴിഞ്ഞ ദിവസം തിരുവല്ലയിലെത്തിയപ്പോള്‍ ഭാഗ്യവാനായ മണി തീര്‍ഥാടനത്തിനായി പഴനിക്കുപോയിരിക്കുകയായിരുന്നതിനാല്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല.
കൊല്ലത്തുള്ള ഏജന്‍സി വിതരണം ചെയ്ത ടിക്കറ്റായ എസ്ബി 509707 നമ്പരാണ് ഒന്നാം സമ്മാനത്തിന് അര്‍ഹത നേടിയിരിക്കുന്നത്. മണി എടുത്ത ടിക്കറ്റ് ഈ നമ്പരിലുള്ളതായിരുന്നെന്ന് ശനിയാഴ്ച തന്നെ ഓതറ വെസ്റ്റ് അമ്പലത്തിങ്കല്‍ പ്രദേശത്ത് വാര്‍ത്ത പ്രചരിച്ചിരുന്നു.
മണിയോടെപ്പം തീര്‍ഥാടനത്തിനു പോയതില്‍ കുറ്റൂരിലെ ലോട്ടറി ഏജന്റും ഉണ്ടായിരുന്നു. വിഷുബംപറിന്റെ നാലു ടിക്കറ്റുകള്‍ എടുത്തിരുന്നെങ്കിലും ഭാഗ്യം നേടിയ ടിക്കറ്റ് എങ്ങനെ നഷ്ടപ്പെട്ടുവെന്നതാണ് മണിയുടെ സംശയം. കോളനിപ്രദേശത്ത് സ്വന്തമായുള്ള രണ്ടുസെന്റ് ഭൂമിയില്‍ ചെറിയ കുടിലിലാണ് ഭാര്യയുമൊത്ത് മണിയുടെ താമസം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment